അസാധു നോട്ടുകള്‍ പോസ്റ്റ് ഓഫീസ് എക്കൗണ്ടുകളില്‍ നിക്ഷേപിക്കാം

അസാധു നോട്ടുകള്‍ പോസ്റ്റ് ഓഫീസ്  എക്കൗണ്ടുകളില്‍ നിക്ഷേപിക്കാം

ന്യൂഡെല്‍ഹി: അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ പോസ്റ്റ് ഓഫീസിലെ സേവിംഗ്‌സ് എക്കൗണ്ടുകളില്‍ നിക്ഷേപിക്കാനാവുമെന്ന് ധനകാര്യ മന്ത്രാലയം വ്യക്തമാക്കി.

ചെറു നിക്ഷേപ പദ്ധതികളിലേക്ക് അസാധുവാക്കിയ നോട്ടുകള്‍ സ്വീകരിക്കരുതെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ബാങ്കുകളോട് നേരത്തെ നിര്‍ദേശിച്ചിരുന്നു. പിന്‍വലിച്ച കറന്‍സികള്‍ ചെറിയ സേവിംഗ്‌സ് സ്‌കീമുകളില്‍ നിക്ഷേപിക്കാന്‍ ഇടപാടുകാരെ അനുവദിക്കേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അതിനാല്‍ ബാങ്കുകള്‍ അവ സ്വീകരിക്കരുത്- ആര്‍ബിഐയുമായി അടുത്ത വൃത്തങ്ങള്‍ ആവശ്യപ്പെട്ടു.
പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), നാഷണല്‍ സേവിംഗ്‌സ് സ്‌കീം (എന്‍എസ്‌സി), സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം (എസ്‌സിഎസ്എസ്), കിസാന്‍ വികാസ് പത്ര (കെവിപി) തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് ചെറിയ നിക്ഷേപ പദ്ധതികള്‍. നവംബര്‍ എട്ടിനായിരുന്നു 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

Comments

comments

Categories: Slider, Top Stories