നേപ്പാളില്‍ വന്‍ നിക്ഷേപം നടത്തും: ബാബ രാംദേവ്

നേപ്പാളില്‍ വന്‍ നിക്ഷേപം നടത്തും: ബാബ രാംദേവ്

 

നേപ്പാളില്‍ 20,000 ജോലികള്‍ സൃഷ്ടിക്കാന്‍ പാകത്തില്‍ വന്‍ നിക്ഷേപം നടത്തുമെന്ന് യോഗാ ഗുരു ബാബ രാംദേവ്. തെക്കന്‍ നേപ്പാളിലെ ബാറ ജില്ലയില്‍ പതഞ്ജലി ആയുര്‍വേദ ഗ്രാമ ഉദ്യോഗിന്റെ പുതിയ ഫാക്റ്ററിയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു അദ്ദേഹം. നേപ്പാള്‍ പ്രസിഡന്റ് ബിദ്യ ദേവി ഭണ്ഡാരിയും രാംദേവും ചേര്‍ന്നാണ് ഔഷധ ഫാക്റ്ററി ഉദ്ഘാടനം ചെയ്തത്.
1.5 ബില്ല്യണ്‍ രൂപയുടെ പ്രാഥമിക നിക്ഷേപത്തിലാണ് ഫാക്റ്ററി സ്ഥാപിച്ചത്. ഭാവിയില്‍ 5 ബില്ല്യണ്‍ രൂപ മുടക്കി ഫാക്റ്ററിയുടെ നവീകരണം സാധ്യമാക്കുമെന്ന് രാംദേവ് വ്യക്തമാക്കി.

Comments

comments

Categories: Branding