ഡെബിറ്റ് കാര്‍ഡ് സര്‍വീസ് ചാര്‍ജുകളില്‍ ഇളവുകളുമായി ആക്‌സിസ് ബാങ്ക്

ഡെബിറ്റ് കാര്‍ഡ് സര്‍വീസ് ചാര്‍ജുകളില്‍ ഇളവുകളുമായി ആക്‌സിസ് ബാങ്ക്

 

കൊച്ചി: നോട്ട് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് ഉപഭോക്തക്കളെയും കച്ചവടക്കാരെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഡബിറ്റ് കാര്‍ഡ് ഉപയോഗത്തിന്‍മേലുള്ള മര്‍ച്ചന്റെ ഡിസ്‌കൗണ്ട് റേറ്റ് (എം ഡി ആര്‍)ആക്‌സിസ് ബാങ്ക് നിര്‍ത്തിവെച്ചു. 2016 ഡിസംബര്‍ 31 വരെ ആക്‌സിസ് ബാങ്ക്
ടെര്‍മിനലുകളില്‍ ഡെബിറ്റ് കര്‍ഡ് ഉപയോഗിക്കുന്ന ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുന്ന സര്‍വ്വീസ് ചാര്‍ജുകളാണ് ബാങ്ക് ഒഴിവാക്കിയത് കൂടാതെ കച്ചവടക്കാരുമായി സഹകരിച്ച് പി ഒ എസ് ടെര്‍മിനലുകള്‍ വഴി പണം പിന്‍വലിക്കാനും സൗകര്യമൊരുക്കും. പി ഒ എസുകള്‍ വഴിയുള്ള ഇടപാടുകള്‍ വേഗത്തിലാക്കാനും സൗകര്യമൊരുക്കും.

ഡിജിറ്റല്‍ ബാങ്കിങ്ങ് ചാനലുകള്‍ ഉപയോഗിക്കാന്‍ തുടര്‍ച്ചയായ ബോധവത്കരണ പദ്ധതികള്‍ ബാങ്ക് നടപ്പാക്കുന്നുണ്ട്. പ്രാദേശിക റീടെയില്‍ സ്റ്റോറുകള്‍, ഓട്ടോറിക്ഷകള്‍, പച്ചക്കറികള്‍, പാല്‍വില്‍പ്പനക്കാര്‍, തുടങ്ങിയ ചെറുകിട കച്ചവടക്കാര്‍ക്കും ക്യൂ ആര്‍ കോഡ് വഴി ഇടപാടുകള്‍ നടത്താനുള്ള സംവിധാനവും ഒരുക്കുന്നുണ്ട്. ചെറുകിട വില്‍പ്പനക്കാരെ പണരഹിത ഇടപാടുകളിലേക്ക് അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബാങ്കിന്റെ പ്രവര്‍ത്തനം. രാജ്യത്തെ പോലിസ്, എയര്‍പ്പോര്‍ട്ട്, ഹൗസിങ്ങ് സൊസൈറ്റികളില്‍ ഉള്ളവര്‍ക്ക് എളുപ്പത്തില്‍ പണം പിന്‍വലിക്കുന്നതിനായി മൈക്ക്രോ എ ടി എമ്മുകള്‍ ആക്‌സിസ് ബാങ്ക് ആരംഭിച്ചിട്ടുണ്ട്.

Comments

comments

Categories: Banking