അക്കാദമിക്- വ്യവസായ രംഗങ്ങളുടെ അന്തരം കുറയ്ക്കണം

അക്കാദമിക്- വ്യവസായ രംഗങ്ങളുടെ  അന്തരം കുറയ്ക്കണം

ഇന്ദു കണ്ണന്‍

റ്റയ്ക്കാകുമ്പോള്‍ നമുക്ക് കുറച്ചു കാര്യങ്ങളെ ചെയ്യാന്‍ കഴിയുള്ളു; ഒന്നിച്ചാണെങ്കില്‍ നമുക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും-ഹെലന്‍ കെല്ലറുടെ വാക്കുകള്‍. ആദര്‍ശപരമായി, വ്യവസായ രംഗത്തിനും വിദ്യാഭ്യാസ മേഖലയ്ക്കുമിടയില്‍ ശക്തവും ക്രിയാത്മകവുമായ സഹകരണം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ഏതൊരു രാജ്യത്തിന്റെയും നിലനില്‍പ്പിന് ഇത് സഹായിക്കും.

വിദ്യാഭ്യാസ സംവിധാനത്തിന്റെ വളര്‍ച്ചയ്ക്കും അതിലൂടെ തൊഴില്‍ ശക്തി വര്‍ധിപ്പിക്കുന്നതിനും ഇത് വഴിയൊരുക്കും. സമൂഹത്തിന്റെ ഈ രണ്ട് നെടുംതൂണുകള്‍ തമ്മിലുള്ള പരസ്പര സഹകരണം ഉല്‍പ്പാദകന്‍-ഉപഭോക്താവ് എന്ന നിലയ്ക്കാണ്. പഠനം, ഗവേഷണം, അടിസ്ഥാന സൗകര്യ വികസനം എന്നിവയുടെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ആഴമേറിയ ഉള്‍ക്കാഴ്ചകളും അഭിപ്രായങ്ങളും പങ്കുവെയ്ക്കുന്നതിന് പകരം പിഴവുള്ള ഉല്‍പ്പന്നങ്ങളെക്കുറിച്ചുള്ള പ്രതികരണങ്ങള്‍ മാത്രമാണ് വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങള്‍ക്ക് വ്യവസായ മേഖല നല്‍കുന്നത്. രണ്ടു മേഖലകളും തമ്മില്‍ തണുപ്പന്‍ ബന്ധം ഉടലെടുക്കുന്നതിന് ഇതു കാരണമായിട്ടുണ്ട്.

വ്യവസായ-വിദ്യാഭ്യാസ മേഖലകളുടെ ബന്ധത്തിലെ പ്രധാന പ്രശ്‌നങ്ങള്‍ താഴെ കൊടുക്കുന്നു.

1. സാമൂഹിക പരിതസ്ഥിതിയും അറിവില്ലായ്മയും: പരസ്പരം എന്താണ് നല്‍കേണ്ടതെന്ന അറിവില്ലായ്മയാണ് വ്യവസായ, വിദ്യാഭ്യാസ രംഗങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം. വളരെ കാലങ്ങളായി തുടരുന്ന അവസ്ഥയാണിത്. എന്നാല്‍, അത് പരിഹരിക്കുന്നതിന് തക്കതായ ഒരു മാതൃക ഇല്ലെന്നുള്ളതാണ് സത്യം. ഘടനയില്ലായ്മയും ഉചിതമായ ചര്‍ച്ചാ വേദികളുടെ അഭാവവും അര്‍ത്ഥമാക്കുന്നത് വളരെ താഴ്ന്ന നിലയിലെ സമ്പര്‍ക്കമാണ് ഇരു മേഖലകളും തമ്മില്‍ പുലര്‍ത്തുന്നതെന്നതാണ്. ഘടനാപരമായ യാതൊന്നും നടക്കുന്നില്ലയെന്നതിന് തെളിവാണിത്.

അഭിപ്രായ ഭിന്നതകളെ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നതിനു പകരം സ്വന്തം ലാഭത്തിനാണ് ഇരു മേഖലകളും പ്രാമുഖ്യം നല്‍കുന്നത്. ഒറ്റപ്പെട്ട് മാറി നില്‍ക്കുന്നതിനു പകരം രണ്ട് വിഭാഗങ്ങളും പൊതുവായുള്ള കാഴ്ചപ്പാടോടുകൂടി പ്രവര്‍ത്തിക്കണമെന്നത്പ്രാധാന്യമര്‍ഹിക്കുന്നു. വളരെ ചെറിയ പ്രായത്തില്‍ തന്നെ നിരവധി സംരംഭകത്വവും ഇന്നൊവേഷനുകളും സംഭവിക്കുന്നതായി നമ്മുക്ക് കാണാന്‍ സാധിക്കുന്നുണ്ട്. ആശയങ്ങളും ടെക്‌നോളജിയും വിവിവിധ വിഭാഗങ്ങളുടെ ഏകോപനവും സമന്വയിക്കുമ്പോഴാണ് ഇങ്ങനെ സംഭവിക്കുക. ക്ലൗഡ് ഡാറ്റ, മൊബിലിറ്റി, ബിഗ് ഡാറ്റ, എന്നിവയെ വിലയിരുത്തുകയാണെങ്കില്‍, സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിരവധി സംരംഭങ്ങള്‍ ഉടലെടുക്കുന്നതായി നമുക്ക് കാണാം. ഇത്തരം മാറ്റങ്ങള്‍ യുവജനങ്ങള്‍ക്കിടയില്‍ തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുന്നു.

2. ശാസ്ത്രത്തിന്റെ വൈവിധ്യത്തെക്കുറിച്ചുള്ള അറിവില്ലായ്മ: ശാസ്ത്രത്തിന്റെ വിവിധ വഴികളെക്കുറിച്ചും സ്‌കോളര്‍ഷിപ്പുകളെക്കുറിച്ചുമുള്ള അടിസ്ഥാനപരമായ അറിവില്ലായ്മയാണ് ആദ്യത്തേത്. ശാസ്ത്രത്തില്‍ ഗുണമേന്മയുള്ള അറിവ് പകര്‍ന്നു കൊടുക്കുന്ന വളരെ കുറച്ച് സ്ഥാപനങ്ങളെ ഇവിടെയുള്ളു. ശാസ്ത്ര വിഷയങ്ങളെ സംബന്ധിച്ച് മാതാപിതാക്കളും വിദ്യാര്‍ത്ഥികളും ഒരേതരത്തിലുള്ള ചിത്രങ്ങളാണ് വരച്ചുവെച്ചിരിക്കുന്നത്, ഇരുളിലേക്ക് തള്ളിവിടുന്ന ഒരു കരിയര്‍ സമ്മാനിക്കുന്ന വിഭാഗം. അതിന്റെ ഫലമായി ശാസ്ത്ര വിദ്യാര്‍ത്ഥികളെക്കാള്‍ അധികം എന്‍ജിനീയര്‍മാര്‍ സൃഷ്ടിക്കപ്പെട്ടു. പാശ്ചാത്യ രാജ്യങ്ങളിലേതില്‍ നിന്ന് വ്യത്യസ്തമായി, ഒരു സര്‍വകലാശാലയുമായി സഹകരിച്ച് ഗവേഷണം നടത്തുന്നതിനെക്കാള്‍ സ്വന്തം നിലയിലെ ഗവേഷണത്തിലാണ് കമ്പനികള്‍ക്കു താല്‍പര്യമെന്നതാണ് രണ്ടാമത്തെക്കാര്യം.

3. ഗവേഷണവും വികസനവും: ഇന്ത്യയിലെ പ്രതിഭകളുടെ ബുദ്ധിയെപ്പറ്റി എല്ലാവര്‍ക്കും നന്നായി അറിയാവുന്നതാണല്ലോ. എന്നിരുന്നാലും എല്ലാ മേഖലകളിലും ഗവേഷണത്തിനുള്ള ഫണ്ടിംഗ് നല്‍കുന്നത് തുല്യമായിട്ടല്ല. ഐസിഎംആര്‍ സ്ഥാപനങ്ങളിലെ ഗവേഷണത്തിനുള്ള ഫണ്ട് ദൗര്‍ലഭ്യം ഇതിനുദാഹരണമാണ്. ആര്‍ ആന്‍ഡ് ഡി കേന്ദ്രമായി അറിയപ്പെടുമ്പോഴും, 2013ല്‍ ആഗോളതലത്തില്‍ നടന്ന ഗവേഷണത്തിന്റെ 4.36 ശതമാനം മാത്രമേ ഇന്ത്യ സംഭാവന ചെയ്തുള്ളു. നിക്ഷേപം കുമിഞ്ഞു കൂടുമ്പോഴും കോര്‍പ്പറേറ്റ് രംഗവും വിദ്യാഭ്യാസ മേഖലയും തമ്മിലുള്ള നിരവധി ആര്‍ ആന്‍ഡ് ഡി പങ്കാളിത്തം എങ്ങുമെത്താതെ കിടക്കുകയാണ്. തെളിവ് എപ്പോഴും തയാറായിക്കൊണ്ടിരിക്കുകയാണ്. അവ എങ്ങനെയാണ് പര്യവസാനിക്കുന്നതെന്ന് നമുക്ക് കാത്തിരുന്നു കാണാം.

വ്യത്യസ്തമായ ഇന്നൊവേഷന്‍ അവസരങ്ങളാല്‍ അതിവേഗം വളരുന്ന രാജ്യമാണ് ഇന്ത്യയെന്ന കാര്യം പ്രചോദിപ്പിക്കുന്നതാണ്. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം അളക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്ക് (എന്‍ഐആര്‍എഫ്) സ്ഥാപിച്ചിട്ടുണ്ട്. എന്‍ഐആര്‍എഫിന്റെ പ്രവര്‍ത്തന രീതി പ്രകാരം, ഏറ്റവും കൂടിയ മാര്‍ക്ക് കരസ്ഥമാക്കുന്നതിന് സമര്‍പ്പിക്കുന്ന റിസര്‍ച്ച് പേപ്പറുകളുടെ എണ്ണം പ്രധാന ഘടകമാണ്. ഗവേഷണ ഫെലോഷിപ്പ് പ്രോഗ്രാമുകള്‍ക്ക് വ്യവസായ മേഖലയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയെന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം അത്യാവശ്യ ഘടകം തന്നെയാണ്. ഇതു കൊണ്ട് ഇരുവിഭാഗങ്ങള്‍ക്കും നേട്ടവുമുണ്ട്.

കാലപ്പഴക്കം ചെന്ന കരിക്കുലവും അധ്യാപന രീതികളും: ടെക്‌നോളജി ദ്രുതഗതിയിലാണ് മുന്നേറുന്നത്. അതേസമയം, സര്‍വകലാശാലകളിലെ കരിക്കുലവും അധ്യാപന രീതികളും കാലാവധി കഴിഞ്ഞതും വിപണിയുമായി ഒത്തുപോകാത്തതുമാണ്. തൊഴിലാളികള്‍ക്ക് ആവശ്യമായ നൈപുണ്യ വികസനം സാധ്യമാക്കുന്നതിന് കമ്പനികള്‍ വളരെ വലിയ തുക ചെലവാക്കേണ്ടിവരുന്നു. മികച്ച രീതിയില്‍ വിദ്യാഭ്യാസം ലഭിച്ചിട്ടും ഇന്ത്യയില്‍ ഭൂരിഭാഗം യുവജനങ്ങളും തൊഴിലില്ലായ്മയെ അനുഭവിക്കുകയാണെന്ന് അടുത്തിടെ നടത്തിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. വളരെ പെട്ടന്ന് ഇക്കാര്യത്തില്‍ നടപടികള്‍ എടുത്തില്ലെങ്കില്‍ ഇന്ത്യയുടെ എക്കാലത്തെയും വലിയ പേടി സ്വപ്‌നമായി തൊഴിലില്ലായ്മ മാറാം.

ഇന്ത്യയെ ആഗോള നേതാവാക്കി മാറ്റുന്നതിന്, തൊഴിലന്വേഷകരും വിദ്യാഭ്യാസ രംഗവും കോര്‍പ്പറേറ്റുകളും ഒന്നിച്ച് ഒരേ ലക്ഷ്യത്തോടെ മുന്നേറേണ്ടതുണ്ട്. തൊഴിലില്ലായ്മക്കെതിരെ പോരാടുന്നതിനും ഇന്ത്യയെ അറിവിന്റെ വിള നിലമാക്കി മാറ്റുന്നതിനും ഇത് സഹായിക്കും. ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്ന സമയത്ത് പ്രധാന കഴിവുകള്‍ക്കു പുറമെ, അവരുടെ കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കുന്നതിലെ കഴിവ്, കൂട്ടായ പ്രവര്‍ത്തനം, മൂല്യങ്ങള്‍, നിലപാടുകള്‍ എന്നിവ വിലയിരുത്തേണ്ടതാണ്. ജോലി ചെയ്യാന്‍ ഏറ്റവും കൂടുതല്‍ പേരെ പ്രാപ്തരാക്കുന്ന വിധത്തിലായിരിക്കണം കരിക്കുലം രൂപകല്‍പ്പന ചെയ്യേണ്ടത്.വ്യവസായത്തെയും വിദ്യാഭ്യാസ മേഖലയെയും ഒന്നിച്ച് ഒരു വേദിയില്‍ കൊണ്ടുവന്ന് ചര്‍ച്ചയ്ക്ക് അവസരമുണ്ടാക്കേണ്ടത് ഇന്നിന്റെ ആവശ്യകതയാണ്. ഇരു വിഭാഗത്തിനും ലാഭകരമായതും ആകര്‍ഷകവുമായതുമായ ഫലമായിരിക്കണം ചര്‍ച്ചകള്‍ നല്‍കേണ്ടത്.

അക്കാദമിക്- വ്യാവസായിക രംഗങ്ങള്‍ തമ്മിലെ വിടവ് നികത്തുന്നതിനുവേണ്ടി വിദ്യാര്‍ത്ഥികള്‍, കോര്‍പ്പറേറ്റ് നേതാക്കള്‍, പണ്ഡിതര്‍ എന്നിവരെ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ശക്തമായ ഒരു പ്ലാറ്റ്‌ഫോം സൃഷ്ടിക്കാനുള്ള ശ്രമമാണ് വേള്‍ഡ്‌വൈഡ് അക്കാദമി ഇന്‍ഡസ്ട്രി നെറ്റ്‌വര്‍ക്ക് (ഡബ്ല്യുഎഐഎന്‍). ഇതിനു കീഴില്‍ ഇന്നൊവേഷനില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള മെല്‍റ്റിംഗ്‌പോട്ട്2020 ഇന്നൊവേഷന്‍ സമ്മിറ്റ് 2016ന് നമ്മള്‍ സാക്ഷ്യം വഹിക്കും. ഇന്നൊവേഷന്‍ പരിസ്ഥിതിയില്‍ വസിക്കുന്ന എല്ലാവരെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ചര്‍ച്ചയ്ക്കും സഹകരണത്തിനും ഇത് വഴിയൊരുക്കും. ഇന്നൊവേഷനെ മുന്നോട്ടു നയിക്കുന്നതിനുള്ള ആശയങ്ങളുടെ സംഗമം സാധ്യമാക്കുന്നതിന് കോര്‍പ്പറേറ്റുകളെയും വിദ്യാഭ്യാസ മേഖലയെയും ഈ സംരംഭം സഹായിക്കും. ലോകത്തിലെ പത്ത് മികച്ച ഇന്നൊവേറ്റീവായ രാജ്യങ്ങളില്‍ പ്രമുഖ സ്ഥാനം കരസ്ഥമാക്കുന്നതിന് ഇത് ഇന്ത്യയെ സഹായിക്കും.

(മുതിര്‍ന്ന മാര്‍ക്കറ്റിംഗ് പ്രൊഫഷണലാണ് ലേഖിക)

 

Comments

comments

Categories: FK Special