സാമൂഹ്യപരിവര്‍ത്തനത്തിനായുള്ള മൊബീല്‍ സംരംഭങ്ങള്‍

സാമൂഹ്യപരിവര്‍ത്തനത്തിനായുള്ള മൊബീല്‍ സംരംഭങ്ങള്‍

 

കൊച്ചി: ഇന്ത്യയില്‍ സാമൂഹ്യ പരിവര്‍ത്തനത്തിനു വഴിതെളിക്കുന്ന നവീന മൊബീല്‍ സൊലൂഷന്‍ അവതരിപ്പിക്കുന്നവരെ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ വോഡഫോണ്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ‘മൊബീല്‍ ഫോര്‍ ഗുഡ് അവാര്‍ഡ്‌സ്’ വിജയികളെ ഡല്‍ഹിയില്‍ നടന്ന പ്രത്യേക ചടങ്ങില്‍ പ്രഖ്യാപിച്ചു. ലീഡിംഗ് ചേഞ്ച് മേക്കര്‍ – നോണ്‍ പ്രോഫിറ്റ്, ലീഡിംഗ് ചേഞ്ച് മേക്കര്‍ – ഫോര്‍ പ്രോഫിറ്റ് എന്നീ രണ്ടു വിഭാഗങ്ങളുടെ കീഴില്‍ വരുന്ന ആരോഗ്യം, വിദ്യാഭ്യാസം, കൃഷിയും പരിസ്ഥിതിയും, സ്ത്രീ ശാക്തീകരണം, സമഗ്ര വികസനം, എന്നീ മേഖലകളിലെ 11 നൂതന ആശയങ്ങള്‍ക്കാണ് ഇത്തവണ പുരസ്‌ക്കാരം. സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള നൂതന മൊബൈല്‍ സൊലൂഷന് ഒരു പ്രത്യേക പുരസ്‌ക്കാരവും നല്‍കി ആദരിച്ചു.

വിജയികളായ അഞ്ച് നോണ്‍ പ്രോഫിറ്റ് സ്ഥാപനങ്ങള്‍ക്കും 15 ലക്ഷം രൂപ വീതം നല്‍കുകയും അവതരിപ്പിക്കപ്പെട്ട പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിനും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും വേണ്ട പിന്തുണയും ഫൗണ്ടേഷന്‍ ഉറപ്പുവരുത്തും. ഇതോടൊപ്പം വോഡഫോണിന്റെ സോഷ്യല്‍ ആപ്പ് ഹബില്‍ ഇവ പ്രസിദ്ധീകരിക്കുകയും ചെയ്യും.

രാജ്യമെമ്പാടുമുള്ള പൗരന്മാര്‍ക്ക് ഇന്റര്‍നെറ്റ്, ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി ലഭ്യമാക്കുന്നതിനും ഡിജിറ്റല്‍ ഇന്ത്യ എന്ന വിശാല ലക്ഷ്യത്തെ പിന്തുണയ്ക്കുന്നതിനും കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് വോഡഫോണ്‍ ഇന്ത്യ റെഗുലേറ്ററി ആന്‍ഡ് എക്‌സ്‌റ്റേണല്‍ അഫയേഴ്‌സ് ഡയറക്ടര്‍ പി. ബാലാജി പറഞ്ഞു. ഈ ലക്ഷ്യം കൈവരിക്കുന്നതിന് ഉതകുന്ന ആശയങ്ങളെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിശാലമായ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി ഞങ്ങള്‍ തുടങ്ങിവെച്ച ആശയമാണ് മൊബീല്‍ ഫോര്‍ ഗുഡ് അവാര്‍ഡ്‌സ് പരിപാടി. ഇന്ത്യയുടെ ഗ്രാമീണ നഗര മേഖലയുടെ സമഗ്ര വികസന കാഴ്ച്ചപ്പാടുകളെ മുന്നോട്ടു വെയ്ക്കുന്ന മൊബീല്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള 36 ആശയങ്ങളെ ഞങ്ങള്‍ ഇതുവരെ കണ്ടെത്തി പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. വരുംകാലത്തിന്റെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് സാമൂഹികമാറ്റം കൊണ്ടുവരാന്‍ ശേഷിയുള്ള ഇത്തരം ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് തുടരും-അദ്ദേഹം പറഞ്ഞു.

സാമൂഹിക നന്മയ്ക്ക് മൊബീല്‍ ടെക്‌നോളജി ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനായി എന്നും മുന്‍പന്തിയില്‍ നില്‍ക്കുന്ന സ്ഥാപനങ്ങളില്‍ ഒന്നാണ് നാസ്‌കോം ഫൗണ്ടേഷന്‍ എന്ന്, നാസ്‌കോം ഫൗണ്ടേഷന്‍ സി.ഇ.ഒ ശ്രീകാന്ത് സിന്‍ഹ പറഞ്ഞു. മൊബീല്‍ ഫോണുകളില്‍കൂടി സാമൂഹിക മാറ്റം ലക്ഷ്യമിടുന്ന കാര്യത്തില്‍ വോഡഫോണ്‍ ഫൗണ്ടേഷനിലൂടെ തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത് ഉത്തമ പങ്കാളിയെയാണെന്നും അദ്ദേഹം പറഞ്ഞു.

നാസ്‌കോമുമായി വോഡഫോണ്‍ ഇത് തുടര്‍ച്ചയായ രണ്ടാമത്തെ വര്‍ഷമാണ് സഹകരിച്ച് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 25 ശതമാനം വര്‍ദ്ധനവ് ഇത്തവണ ലഭിച്ച നോമിനേഷനുകളുടെ എണ്ണത്തില്‍ ഉണ്ടായിട്ടുണ്ട്. ഫൗണ്ടേഷന് മുന്നില്‍ ലഭിച്ച 306 അപേക്ഷകളില്‍ നിന്നും വോഡഫോണ്‍ ഫൗണ്ടേഷന്‍, നാസ്‌കോം ഫൗണ്ടേഷന്‍, ഗ്രാന്‍ഡ് തോണ്‍ടെന്‍, നെക്‌സ്റ്റ്‌ജെന്‍ എന്നിവിടങ്ങളില്‍നിന്നുള്ള സീനിയര്‍ പ്രതിനിധികളും മറ്റ് വിദഗ്ധരും ചേര്‍ന്ന് ആദ്യഘട്ട ചുരുക്കപ്പട്ടിക തയാറാക്കി. പ്രോഫിറ്റ് വിഭാഗത്തില്‍നിന്ന് എട്ടും, നോണ്‍ പ്രോഫിറ്റില്‍ നിന്ന് 15ും ഉള്‍പ്പെടെ 23 ഫൈനലിസ്റ്റുകളെയാണ് തെരഞ്ഞെടുത്തത്. ഇന്ത്യയില്‍നിന്നുള്ള പ്രമുഖ സംഘടനകളിലെ പ്രതിനിധികളടങ്ങിയ വിധികര്‍ത്താക്കളുടെ പാനലിന് മുന്നിലാണ് തെരഞ്ഞെടുക്കപ്പെട്ടവര്‍ തങ്ങളുടെ ആശയങ്ങള്‍ അവതരിപ്പിച്ചത്.

ഇവരില്‍നിന്നാണ് താഴെ പറയുന്ന 11 വിജയികളെ തെരഞ്ഞെടുത്തത്.

നോണ്‍ പ്രോഫിറ്റ് വിഭാഗം

ഫൗണ്ടേഷന്‍ ഫോര്‍ ഇക്കോളജിക്കല്‍ സെക്യൂരിറ്റീസ് – കോംപോസിറ്റ് ലാന്‍ഡ്‌സ്‌കേപ്പ് അസെസ്‌മെന്റ് ആന്‍ഡ് റെസ്റ്റോറേഷന്‍ ടൂള്‍

സെന്റര്‍ ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ സയന്‍സ് – കിഷോര്‍ വര്‍ത
സ്‌കോര്‍ ഫൗണ്ടേഷന്‍ – പ്രൊജക്ട് ഐവേ
അമര്‍ സേവാ സംഘം – അമര്‍സേവാ എംവിബിആര്‍ഐ പ്രൊജക്ട്
പ്രഥം ബുക്ക്‌സ് – മിസ്ഡ് കോള്‍ ഡു, കഹാനി സുനോ

സര്‍ക്കാര്‍ വിഭാഗത്തില്‍
എന്‍ഒഎച്ച്പി – എന്‍എച്ച്എം തമിഴ്‌നാട് – ഓറല്‍ പ്രീ ക്യാന്‍സര്‍ സ്‌ക്രീനിംഗ് പ്രോഗ്രാം

എന്‍പിഒ പ്രത്യേക പരാമര്‍ശം

സങ്കല്‍പ് തരു ഫൗണ്ടേഷന്‍ – പ്ലാന്റ്, ജിയോടാഗ് ആന്‍ഡ് ട്രാക്ക് ട്രീസ് യൂസിംഗ് മൊബൈല്‍ ആപ്പ്

ഫോര്‍ പ്രോഫിറ്റ് വിഭാഗം

ഐ എക്‌സിസ്റ്റ് ടെക്‌നോളജി സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് – സംവാദ് – ടൂ വേ ഇന്ററാക്ടീവ് പ്ലാറ്റ്‌ഫോം

കാലിസ്‌ട്രോ ഇന്‍ഫോടെക് പ്രവൈറ്റ് ലിമിറ്റഡ് – കോബെല്‍സ്

ക്വാഡിയോ ലാബ്‌സ് പ്രൈവറ്റ് ലിമിറ്റഡ് – ക്യൂപ്ലസ് ഹിയറിംഗ് എയിഡ് ആപ്പ്

അക്ഷമാല സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് – ഉന്നതി
കൃഷ്ണകാന്ത് തിവാരി – ഔസോദത്മിക

Comments

comments

Categories: Branding

Related Articles