പുതിയ 4ജി ഉപഭോക്താക്കള്‍ക്ക് സൗജന്യ ഡാറ്റയുമായി വോഡഫോണ്‍

പുതിയ 4ജി ഉപഭോക്താക്കള്‍ക്ക് സൗജന്യ ഡാറ്റയുമായി വോഡഫോണ്‍

 

കൊച്ചി: 4ജി സിമ്മിലേക്ക് അപ്പ്‌ഗ്രേഡ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് സൗജന്യ ഡാറ്റ ഓഫറുമായി വോഡഫോണ്‍ ഇന്ത്യ. റിലയന്‍സ് ജിയോയുമായുള്ള മത്സരത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതിയില്‍ പുതിയതായി വോഡഫോണ്‍ സൂപ്പര്‍നെറ്റ് 4ജി സിമ്മിലേക്ക് മാറുന്നവര്‍ക്ക് 2 ജിബി ഡാറ്റാണ് വോഡഫോണ്‍ സൗജന്യമായി നല്‍കുന്നത്. 4ജി സിം കാര്‍ഡുകള്‍ രാജ്യത്താകമാനമുള്ള വോഡഫോണ്‍ സ്‌റ്റോറുകളിലും മള്‍ട്ടി ബ്രാന്‍ഡ് ഔട്ട്‌ലെറ്റുകളിലും നിന്നും സൗജന്യമായി ലഭ്യമാണ്. പ്രീപേയ്ഡ് ഉപഭോക്താക്കള്‍ക്ക് പത്തു ദിവസത്തേക്കും പോസ്റ്റ്‌പേയ്ഡ് ഉപഭോക്താക്കള്‍ക്ക് ഒരു ബില്‍ കാലയളവിലും 2 ജിബി ഡാറ്റ ആസ്വദിക്കാനാകും. സിം അപ്പ്‌ഗ്രേഡ് ചെയ്ത് 48 മണിക്കൂറിനുള്ളില്‍ ഡാറ്റാ ഓഫര്‍ ലഭ്യമായി തുടങ്ങും. ഉപഭോക്താക്കള്‍ക്ക് സൗജന്യ ഡാറ്റയും കോളിംഗ് സൗകര്യവും നല്‍കികൊണ്ടുള്ള ജിയോയുടെ കടന്നുവരവ് ടെലികോം വിപണിയിലെ പ്രമുഖ കമ്പനികള്‍ക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

മലയാളികളെ പുതിയ ഓഫര്‍ പ്രയോജനപ്പെടുത്താന്‍ ക്ഷണിച്ച വോഡഫോണ്‍ ഇന്ത്യ, കേരള ബിസിനസ് തലവന്‍ അഭിജിത് കിഷോര്‍കേരളത്തിലെ 7.5 ദശലക്ഷത്തോളം ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്നതില്‍ കമ്പനി അഭിമാനിക്കുന്നതായി പറഞ്ഞു. കേരള, കൊല്‍ക്കത്ത, കര്‍ണാടക, ഡെല്‍ഹി, മുംബൈ, ഗുജറാത്ത്, ഹരിയാന, ഉത്തര്‍പ്രദേശ്(ഈസ്റ്റ്) , ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ വോഡഫോണ്‍ 4ജി സേവനം നല്‍കുന്നുണ്ട്. ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ രാജസ്ഥാന്‍, ഗോവ, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍, തമിഴ്‌നാട്, പഞ്ചാബ്, ഒഡീഷ, ഉത്തര്‍പ്രദേശ്(വെസ്റ്റ്) എന്നിവയുള്‍പ്പെടെ 17 സര്‍ക്കിളുകളിലെ 2,400 ത്തോളം നഗരങ്ങളില്‍ കൂടി സേവനം വ്യാപിപ്പിക്കാന്‍ കമ്പനി പദ്ധതിയിടുന്നുണ്ട്.

Comments

comments

Categories: Branding