ക്രിസ്മസിനു യൂറോപ്പില്‍ ഭീകരാക്രമണം നടന്നേക്കുമെന്നു യുഎസ് മുന്നറിയിപ്പ്

ക്രിസ്മസിനു യൂറോപ്പില്‍ ഭീകരാക്രമണം നടന്നേക്കുമെന്നു യുഎസ് മുന്നറിയിപ്പ്

വാഷിംഗ്ടണ്‍: യൂറോപ്പില്‍ ക്രിസ്മസ് അവധിക്കാലത്ത് ഭീകരാക്രമണം നടക്കാനുള്ള സാധ്യതയുണ്ടെന്നു യുഎസ് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ആക്രമണം യൂറോപ്പിലെ ഏതൊക്കെ രാജ്യങ്ങളിലാണ് നടക്കുകയെന്ന് പ്രത്യേകം സൂചിപ്പിച്ചിട്ടുമില്ല.

വിനോദസഞ്ചാര കേന്ദ്രം, മാര്‍ക്കറ്റ് തുടങ്ങിയ യൂറോപ്പിലെ ആളുകള്‍ കൂട്ടമായെത്തുന്ന പ്രധാന കേന്ദ്രങ്ങളെയാണു തീവ്രവാദികള്‍ ലക്ഷ്യംവയ്ക്കുന്നത്. ഇസ്ലാമിക സ്റ്റേറ്റ്, അല്‍ഖ്വയ്ദ തുടങ്ങിയ ഭീകരസംഘടനകളാണ് ആക്രമണ പദ്ധതിയിടുന്നതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിനെ ഉദ്ധരിച്ച് ദി ടെലിഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
യൂറോപ്പില്‍ ക്രിസ്മസ് ആഘോഷിക്കാനൊരുങ്ങുന്നവര്‍ക്ക് യാത്രാ മുന്നറിയിപ്പും യുഎസ് മിലിട്ടറി നല്‍കിയിട്ടുണ്ട്.
2015 നവംബര്‍ 13ലെ ഭീകരാക്രമണം നടന്നതിന്റെ ഒന്നാം വാര്‍ഷികം ആചരിച്ച് ഒരാഴ്ച പിന്നിട്ടപ്പോഴാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Comments

comments

Categories: World