അല്‍ഖ്വയ്ദയുടെ മുതിര്‍ന്ന തലവന്‍ കൊല്ലപ്പെട്ടു

അല്‍ഖ്വയ്ദയുടെ മുതിര്‍ന്ന തലവന്‍ കൊല്ലപ്പെട്ടു

 

വാഷിംഗ്ടണ്‍: സിറിയയില്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ അല്‍ഖ്വയ്ദയുടെ മുതിര്‍ന്ന തലവന്‍ അബു അഫ്ഗാന്‍ അല്‍-മസ്‌രി കൊല്ലപ്പെട്ടതായി പെന്റഗണ്‍ വക്താവ് പീറ്റര്‍ കുക്ക് ചൊവ്വാഴ്ച പറഞ്ഞു.
സിറിയയിലെ സര്‍മാദയില്‍ ഈ മാസം 18ന് തീവ്രവാദികളെ ലക്ഷ്യംവച്ച് യുഎസ് ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തിലാണ് അല്‍-മസ്‌രി കൊല്ലപ്പെട്ടത്.
അഫ്ഗാനില്‍ വച്ചാണ് അല്‍-മസ്‌രി, അല്‍ഖ്വയ്ദയില്‍ അംഗമായത്. പിന്നീട് സിറിയയിലേക്ക് പ്രവര്‍ത്തനം മാറ്റി. ദക്ഷിണപടിഞ്ഞാറന്‍ ഏഷ്യയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി തീവ്രവാദ ഗ്രൂപ്പുകളുമായി അല്‍-മസ്‌രി ബന്ധം പുലര്‍ത്തിയിരുന്നു. അഫ്ഗാനില്‍ വിന്യസിച്ചിരിക്കുന്ന യുഎസ് സേനയ്ക്കു നേരെ ആക്രമണം നടത്തുന്ന തീവ്രവാദ സംഘടനകളുമായും അല്‍-മസ്‌രി ബന്ധപ്പെട്ടിരുന്നു. അല്‍-മസ്‌രി കൊല്ലപ്പെട്ടത് അല്‍ഖ്വയ്ദയ്ക്കും സിറിയയ്ക്കും വന്‍ തിരിച്ചടിയാണു സമ്മാനിച്ചിരിക്കുന്നത്. യുഎസിനും സഖ്യകക്ഷികള്‍ക്കും ഭീഷണിയായിരിക്കുന്ന അല്‍ഖ്വയ്ദ ഉള്‍പ്പെടെയുള്ളവരെ ഉന്മൂലനം ചെയ്യാന്‍ യുഎസ് സന്നദ്ധമാണെന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണിതെന്നും പീറ്റര്‍ കുക്ക് പറഞ്ഞു.

Comments

comments

Categories: Slider, World