വിജ്ഞാന വിപ്ലവത്തിന്റെ വെളിച്ചം സമൂഹത്തിലെത്തിക്കാനാണ് പിജി പരിശ്രമിച്ചത് : മുഖ്യമന്ത്രി

വിജ്ഞാന വിപ്ലവത്തിന്റെ വെളിച്ചം സമൂഹത്തിലെത്തിക്കാനാണ് പിജി പരിശ്രമിച്ചത് : മുഖ്യമന്ത്രി

സാധാരണ സാഹചര്യത്തില്‍നിന്ന് അസാധാരണ വ്യക്തിത്വത്തിലേക്കു വളര്‍ന്ന പിജി വിജ്ഞാന വിപ്ലവത്തിന്റെ വെളിച്ചം സമൂഹത്തിലെത്തിക്കാനാണ് എന്നും പരിശ്രമിച്ചത്. എഴുത്തും പ്രസംഗവും സംവാദവുമെല്ലാം ശാസ്ത്രീയ സോഷ്യലിസത്തെ ജനങ്ങളിലെത്തിക്കാന്‍ വേണ്ടി ഉപയോഗിച്ച ധിഷണാശാലിയാണദ്ദേഹം. പി ഗോവിന്ദപിള്ളയുടെ സ്മരണാര്‍ത്ഥം സി-ഡിറ്റ് സംഘടിപ്പിച്ച പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തെ ഉടച്ചുവാര്‍ക്കാന്‍ വിശ്രമരഹിതമായി പ്രവര്‍ത്തിച്ചവരെ ഓര്‍മിക്കുന്നതും മനസിലാക്കുന്നതും സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് വലിയതോതില്‍ ഉപകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ജാതിജീര്‍ണതകളിലേക്ക് സമൂഹത്തെ തിരിച്ചുകൊണ്ടുപോകുന്ന ഇപ്പോഴത്തെ സാമൂഹ്യ സാഹചര്യത്തില്‍ പിജി മുന്നോട്ടുവച്ച ചിന്തകള്‍ പുരോഗമന കാഴ്ചപ്പാടുള്ളവരുടെ മുന്നോട്ടുള്ള പ്രയാണത്തിന് ശക്തി പകരുന്നതാണ്. പിജിയുടെ സ്മരണയ്ക്കുള്ള ഉചിതമായ ആദരാഞ്ജലി വര്‍ഗീയത പിടിമുറുക്കുന്ന ഇന്ത്യന്‍ സംസ്‌കാരത്തെ മതനിരപേക്ഷമായി മോചിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ സി-ഡിറ്റിലെ ഗവേഷണവിഭാഗം രൂപകല്‍പന ചെയ്ത നിള ഫോണ്ടിന്റെ പ്രകാശനം പിജിയുടെ മകളും പിഎസ്‌സി അംഗവുമായ ആര്‍ പാര്‍വതീദേവിക്കു നല്‍കി മുഖ്യമന്ത്രി നിര്‍വഹിച്ചു. ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി കെ രാമചന്ദ്രന്‍ പ്രഥമ പിജി സ്മാരക പ്രഭാഷണം നടത്തി. സി-ഡിറ്റ് രജിസ്ട്രാര്‍ ജയരാജ് ജി., സി-ഡിറ്റ് ഡയറക്റ്ററും ഐടി വകുപ്പ് സെക്രട്ടറിയുമായ എം ശിവശങ്കര്‍, സി-ഡിറ്റ് പ്രോജക്റ്റ് മാനേജര്‍ ബി സതീശന്‍ എന്നിവര്‍ പങ്കെടുത്തു

Comments

comments

Categories: Politics

Related Articles