ന്യൂക്ലിയസിന് കസ്റ്റമര്‍ ഫ്രണ്ട്‌ലി ബില്‍ഡര്‍ പുരസ്‌ക്കാരം

ന്യൂക്ലിയസിന് കസ്റ്റമര്‍ ഫ്രണ്ട്‌ലി ബില്‍ഡര്‍ പുരസ്‌ക്കാരം

 

കൊച്ചി: മികച്ച ഉപഭോക്തൃ സേവനത്തിന്, കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കേരളയും RTI കൗണ്‍സിലുമായി ചേര്‍ന്ന് നല്‍കുന്ന മികച്ച കസ്റ്റമര്‍ ഫ്രണ്ട്‌ലി ബില്‍ഡര്‍ പുരസ്‌ക്കാരം ന്യൂക്ലിയസ് പ്രീമിയം പ്രോപ്പര്‍ട്ടീസിന്. കലൂര്‍ ആശിര്‍ഭവനില്‍ നടന്ന ചടങ്ങില്‍ കൊച്ചി മേയര്‍ സൗമിനി ജെയിനില്‍ നിന്നും ന്യൂക്ലിയസ് പ്രോപ്പര്‍ട്ടീസ് ഡയറക്റ്റര്‍ എന്‍ പി നാഷിദ് അവാര്‍ഡ് ഏറ്റുവാങ്ങി. ഡപ്യൂട്ടി മേയര്‍ ടി ജെ വിനോദ്, മുന്‍ എം പി ഡോ. സെബാസ്റ്റിയന്‍ പോള്‍, മുന്‍ ഡെപ്യൂട്ടി മേയര്‍ സാബു ജോര്‍ജ്, കേരള ചേംബര്‍ ഓഫ് കൊമേഴസ് ആന്‍ഡ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ രാജാ സേതുനാഥ്, കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് പ്രിന്‍സ് തെക്കന്‍, ഞഠക കൗണ്‍സില്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ജെറിന്‍ ജോണ്‍ പടയാറ്റില്‍, ഉപഭോക്തൃ കൗണ്‍സില്‍ മെമ്പര്‍ അഡ്വ. എ ഡി ബെന്നി എന്നിവര്‍ പങ്കെടുത്തു.

Comments

comments

Categories: Branding