സമാജ്‌വാദി പാര്‍ട്ടി ഔദ്യോഗിക പ്രചാരണം മുലായം ഉദ്ഘാടനം ചെയ്തു

സമാജ്‌വാദി പാര്‍ട്ടി ഔദ്യോഗിക പ്രചാരണം മുലായം ഉദ്ഘാടനം ചെയ്തു

ഗാസിപൂര്‍(യുപി): സമാജ്‌വാദി പാര്‍ട്ടിയുടെ ഔദ്യോഗിക തെരഞ്ഞെടുപ്പ് പ്രചാരണം ബുധനാഴ്ച ഗാസിപൂരില്‍വച്ച് അധ്യക്ഷന്‍ മുലായം സിംഗ് യാദവ് ഉദ്ഘാടനം ചെയ്തു. ഈ മാസം മൂന്നിന് മുലായമിന്റെ മകനും യുപി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് സമാജ്‌വാദി വികാസ് രഥ് യാത്ര എന്ന പേരില്‍ പ്രചാരണത്തിനു തുടക്കമിട്ടിരുന്നു.
ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് മുലായം കുടുംബത്തിലുണ്ടായ തര്‍ക്കം കാരണമാണു സമാജ്‌വാദി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാന്‍ കാലതാമസം നേരിട്ടത്.
403 അംഗ യുപി നിയമസഭയിലേക്ക് അടുത്ത വര്‍ഷം മാര്‍ച്ച്-ഏപ്രില്‍ മാസത്തോടെ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന. 2012ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ ജയിച്ചു കയറിയ സമാജ്‌വാദി പാര്‍ട്ടിക്ക് ഇപ്രാവിശ്യം പക്ഷേ, ഭരണം തിരിച്ചുപിടിക്കല്‍ അത്ര എളുപ്പമായിരിക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പ്രവചനം.

Comments

comments

Categories: Politics