റിട്ടെയ്ല്‍ മാര്‍ക്കറ്റുകള്‍ക്ക് വാടക കൂടുതല്‍ ഡെല്‍ഹിയില്‍

റിട്ടെയ്ല്‍ മാര്‍ക്കറ്റുകള്‍ക്ക് വാടക കൂടുതല്‍ ഡെല്‍ഹിയില്‍

 

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാടക ഈടാക്കുന്ന പത്ത് റീട്ടെയ്ല്‍ മൈക്രോ മാര്‍ക്കറ്റുകളില്‍ പകുതിയും സ്ഥിതി ചെയ്യുന്നത് രാജ്യ തലസ്ഥാനമായ ഡെല്‍ഹിയിലെന്ന് റിപ്പോര്‍ട്ട്. കട വാടകയ്‌ക്കെടുക്കാന്‍ ഏറ്റവും ചെലവേറിയ ഇടം ഖാന്‍ മാര്‍ക്കറ്റാണെന്ന് കുഷ്മാന്‍ ആന്‍ഡ് വേക്ക്ഫീല്‍ഡ് പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ആഗോളതലത്തില്‍ ഖാന്‍ മാര്‍ക്കറ്റിന്റെ റാങ്ക് രണ്ട് സ്ഥാനം ഇടിഞ്ഞ് 28ല്‍ എത്തിയതായി റിപ്പോര്‍ട്ടിന്റെ 28ാം പതിപ്പായ ‘മെയ്ന്‍ സ്ട്രീറ്റ്‌സ് എക്രോസ് ദ വേള്‍ഡി’ല്‍ പറഞ്ഞു.
ന്യൂയോര്‍ക്കിലെ അപ്പര്‍ ഫിഫ്ത് അവന്യു ലോകത്തെ ഏറ്റവും ചെലവേറിയ റീട്ടെയ്ല്‍ ലൊക്കേഷന്‍ എന്ന പദവി ഇത്തവണയും നിലനിര്‍ത്തി. ഹോങ്കോംഗിലെ കോസ്‌വെ ബേയും പാരിസിലെ അവന്യു ദെസ് ചാംപ്‌സും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
ചതുരശ്ര അടിക്ക് പ്രതിമാസം 1,250 രൂപയെന്ന വാടകയില്‍ മാറ്റമുണ്ടാകാത്തതും മറ്റ് രാജ്യങ്ങളിലെ വാടക ഉയര്‍ന്നതുമാണ് ഖാന്‍ മാര്‍ക്കറ്റിന്റെ റാങ്കിംഗ് താഴാന്‍ കാരണമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി. ചതുരശ്ര അടിക്ക് 850 രൂപ പ്രതിമാസ വാടകയുമായി കൊണോട്ട് പ്ലേസാണ് ഇന്ത്യയില്‍ രണ്ടാം സ്ഥാനത്തുള്ളത്. ഗുരുഗ്രാമിലെ ഡിഎല്‍എഫ് ഗല്ലേരിയ (പ്രതിമാസ വാടക- 800 രൂപ) മൂന്നാം സ്ഥാനത്തു നില്‍ക്കുന്നു.
രാജ്യത്ത് വാടക കൂടുതല്‍ നല്‍കേണ്ട ആദ്യത്തെ പത്ത് സ്ഥലങ്ങളില്‍ മൂന്നെണ്ണം മുംബൈയിലാണ്. ലിങ്കിംഗ് റോഡ് നാലും കൊളബ കോസ്‌വേ ആറും കെംപ്‌സ് കോര്‍ണര്‍ പത്താം സ്ഥാനവും നേടിയെടുത്തു. റിയല്‍ എസ്റ്റേറ്റ് മേഖല മുന്‍പില്ലാത്ത വിധം ദ്രുത ഗതിയിലെ മാറ്റങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നത്. ഇ-കൊമേഴ്‌സിന്റെ വളര്‍ച്ച, നിലവിലെ ബ്രിക് ആന്‍ഡ് മോര്‍ട്ടാര്‍ ഫോര്‍മാറ്റില്‍ വെല്ലുവിളികളുയര്‍ത്തുന്നു-കുഷ്മാന്‍ ആന്‍ഡ് വേക്ക്ഫീല്‍ഡ് ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ അന്‍ഷുല്‍ ജെയ്ന്‍ പറഞ്ഞു. പണം അസാധുവാക്കല്‍ ഈ മേഖലയെ ദീര്‍ഘ നാളത്തേക്ക് സാരമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy