മോദിയുടെ ധമാക്കാധാര്‍ ഐഡിയയും പ്രത്യാഘാതങ്ങളും

മോദിയുടെ ധമാക്കാധാര്‍ ഐഡിയയും പ്രത്യാഘാതങ്ങളും

 

henrtyaustine

ഹെന്റി ഓസ്റ്റിന്‍

ഡല്‍ഹിയിലെ അധികാര ഇടനാഴികളില്‍ പറഞ്ഞുകേട്ടത് കുറച്ചുകാലമായി പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ഉപദേഷ്ടാക്കളുമായിട്ടുള്ള ചര്‍ച്ചകളില്‍ രാജ്യത്തെ പ്രകമ്പനം കൊള്ളിക്കുന്ന ഒരു ‘ധമാക്കാധാര്‍ ഐഡിയ’ പറഞ്ഞുതരുവാന്‍ ആവശ്യപ്പെട്ടിരുന്നു എന്നാണ്. രാജ്യത്തെ മുഴുവന്‍ പ്രകമ്പനം കൊള്ളിച്ച ഒരു പ്രഖ്യാപനം നവംബര്‍ 8ന് അദ്ദേഹം നടത്തുകയുണ്ടായി. രാജ്യത്തെ കള്ളപ്പണക്കാരില്‍നിന്നും അഴിമതിയില്‍നിന്നും തീവ്രവാദ ഫണ്ടിംഗില്‍നിന്നും മോചിപ്പിക്കുവാനായി 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ അസാധുവാക്കി കൊണ്ടുള്ള (റലാീിലശ്വേല) പ്രഖ്യാപനമായിരുന്നു അത്.

ഉദ്ദേശ ലക്ഷ്യങ്ങള്‍ നല്ലതായതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പ്രഖ്യാപനം പ്രതിപക്ഷ പാര്‍ട്ടികളടക്കമുള്ള എല്ലാവരും തന്നെ സ്വാഗതം ചെയ്യുകയുമുണ്ടായി. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഈ നീക്കത്തെ ഒരു കാഷ്‌ലെസ് സമ്പദ് വ്യവസ്ഥിതിയിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തിന്റെ സുപ്രധാന നാഴികക്കല്ലായാണ് വിശേഷിപ്പിച്ചത്.പ്രഖ്യാപനം രണ്ടാഴ്ച പിന്നിടുമ്പോള്‍ വേണ്ടത്ര കൂടിയാലോചനകളോ മുന്നൊരുക്കങ്ങളോ നടത്താതെ നടപ്പിലാക്കിയ തുഗ്ലക് പരിഷ്‌കാരമായിട്ടാണ് ഒട്ടേറെ സാമ്പത്തിക വിദഗ്ദ്ധര്‍ ഈ നടപടിയെ
വിലയിരുത്തുന്നത്.

രാജ്യത്തെ സമ്പദ്‌വ്യവസ്ഥയിലെ 86% നോട്ടുകള്‍ ഒറ്റയടിക്ക് പിന്‍വലിച്ചാേള്‍ ഓടുന്ന വണ്ടിയുടെ പെട്രോള്‍ ഊറ്റിക്കളഞ്ഞ ഒരു പ്രതീതിയാണ് നിലവിലുള്ളത്. ദേശമെമ്പാടുമുള്ള ബാങ്കുകള്‍ക്കുമുന്നില്‍ സാധാരണക്കാരുടെ നീണ്ട നിരകള്‍ ഇന്ന് പതിവു കാഴ്ചയാണ്. എടിഎമ്മുകള്‍ വെറും നോക്കുകുത്തികളായി മാറിയിട്ട് ദിവസങ്ങളായി. രാജ്യത്തെ സഹകരണ പ്രസ്ഥാനങ്ങളുടെ നിലനില്‍പ്പു തന്നെ ഇന്ന് ആശങ്കയിലാണ്. അസാധുവാക്കിയ പഴയ കറന്‍സി ഡിസംബര്‍ 30 വരെ മാറ്റി വാങ്ങാമെന്ന പ്രഖ്യാപനം ഉണ്ടെങ്കിലും ബാങ്കില്‍നിന്ന് പ്രതിദിനം മാറ്റി നല്‍കുമെന്ന് വിശ്വസിിച്ചിരുന്ന 4500 രൂപയില്‍നിന്ന് 2000 രൂപയാക്കി ചുരുക്കി.

പണം എടുക്കുന്നവരുടെ വിരലുകളില്‍ മഷി പുരട്ടുന്നതടക്കമുള്ള കടുത്ത നിയന്ത്രണങ്ങള്‍ ഇന്ന് നിലവിലുണ്ട്. വിവാഹ ആവശ്യങ്ങള്‍ക്കും മറ്റ് ആശുപത്രി ചെലവിനുമൊക്കെ പണം ലഭിക്കാത്തതുമൂലവും ഇന്ത്യയില്‍ 60ഓളം പേര്‍ ഇതിനകം ആത്മഹത്യ ചെയ്തു. രാജ്യത്ത് ഉടന്‍ പണലഭ്യത ഉയര്‍ത്തിയില്ലെങ്കില്‍ കലാപം ഉണ്ടാകുവാനുള്ള സാധ്യതയുണ്ടെന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഠാക്കൂര്‍ പറയുകയുണ്ടായി. നിയമപരമായി പ്രഖ്യാപിച്ചിട്ടുള്ള സ്വന്തം പണം കെവൈസി ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ച ശേഷം ആ പണം പിന്‍വലിക്കുവാന്‍ സാധിക്കാതെ ഭിക്ഷക്കാരെപ്പോലെ ബാങ്കുകളില്‍ എത്തി മടങ്ങുകയാണ് സാധാരണക്കാര്‍.

കള്ളപ്പണത്തെ സംബന്ധിച്ച് സാധാരണക്കാരുടെ ധാരണ, അത് പണമായി വീടുകളിലും നിലവറകളിലും സൂക്ഷിച്ചുവയ്ക്കുന്നു എന്നാണ്. എന്നാല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത് ഇന്ത്യയുടെ മൊത്തം സമ്പദ്ഘടനയുടെ 22 ശതമാനത്തോളം വരുന്ന കള്ളപ്പണത്തില്‍ 15 ശതമാനത്തോളം ഭൂമിയിലും സ്വര്‍ണ്ണത്തിലും ഓഹരികളിലും വിദേശങ്ങളിലുമായി നിക്ഷേപിക്കെപ്പട്ടു കഴിഞ്ഞിരിക്കുന്നു എന്നാണ്. ഇത്തരത്തില്‍ നിക്ഷേപിക്കെട്ടിട്ടുള്ള കള്ളപ്പണം തിരികെ പിടിക്കുക എന്നുള്ളത് എളുപ്പം നടക്കില്ല എന്ന് വ്യക്തമാണ്.

ബാക്കി 7 ശതമാനം മാത്രമാണ് പണമായി സമ്പദ്ഘടനയില്‍ ഉള്ളത്. 17 ലക്ഷം കോടിയോളംവരുന്ന സമ്പദ്ഘടനയില്‍ ഏകദേശം ഒരു ലക്ഷം കോടിയുടെ കള്ളപ്പണമാണ് കറന്‍സിയായി ഉള്ളത്. മുന്‍ യുപിഎ സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീം എന്ന ഒരു പദ്ധതി ആര്‍ബിഐ കൊണ്ടുവന്നിരുന്നു. ഇതുപ്രകാരം ഒരു ഇന്ത്യന്‍ പൗരന് വിദേശത്തുള്ള തന്റെ അക്കൗണ്ടിലേക്ക് ഓരോ ഫിനാന്‍ഷ്യല്‍ ഇയറിലും 75,000 ഡോളര്‍ വരെ മാറ്റുവാന്‍ അനുമതി ലഭിച്ചിരുന്നു. ഈ പണം വിദേശത്ത് വസ്തു വകകള്‍ വാങ്ങുവാനോ വിദ്യാഭ്യാസ ഫീസുകള്‍ നല്‍കാനോ ഉപയോഗിക്കാമായിരുന്നു. 2014 മെയ് മാസത്തില്‍ അധികാരത്തില്‍ ഏറിയ നരേന്ദ്രമോദി തൊട്ടടുത്ത മാസംതന്നെ 75,000 ഡോളറില്‍നിന്ന് ഒന്നേകാല്‍ ലക്ഷം ഡോളറായി പരിധി ഉയര്‍ത്തുകയുണ്ടായി. 2015 മേയില്‍ വീണ്ടും രണ്ടര ലക്ഷം ഡോളറാക്കി പരിധി ഉയര്‍ത്തുകയുണ്ടായി. ഈ ഉയര്‍ന്ന എല്‍ആര്‍എസ് ലാബ് ഉപയോഗെപ്പടുത്തിക്കൊണ്ട് 2015 ജൂണ്‍ മുതല്‍ ഇന്നേവരെ ഏകദേശം 30,000 കോടി രൂപയാണ് ഇന്ത്യയില്‍നിന്ന് വിദേശത്തേക്ക് പോയിട്ടുള്ളത്.

മുന്‍കാലങ്ങളെ അപേക്ഷിച്ച് 300%ത്തോളം വര്‍ദ്ധനയാണ് വിദേശത്തേക്കുള്ള നിക്ഷേപത്തില്‍ ഉണ്ടായിട്ടുള്ളതെന്നാണ് ആര്‍ബിഐ റിപ്പോര്‍ട്ട് ഉദ്ധരിച്ചുകൊണ്ട് ഇക്കണോമിക്‌സ് ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തത്. ഡീമോണിറ്റൈസേഷന്‍ നടപടി വരുന്നതിന് മുന്‍പു വന്‍തോതില്‍ വിദേശത്തേക്കുള്ള നിക്ഷേപങ്ങള്‍ നടന്നത് സര്‍ക്കാരിന്റെ കള്ളപ്പണത്തിനെതിരെയുള്ള നടപടികളുടെ വിശ്വാസ്യതയെ സംബന്ധിച്ച് സംശയങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.

തീവ്രവാദ ഫണ്ടിംഗ് നടത്തുവാനായി ശത്രു രാഷ്ട്രം കള്ളനോട്ട് അടിച്ച് വ്യാപകമായി ഇന്ത്യയില്‍ പ്രചരിപ്പിച്ചിട്ടുണ്ട് എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട ആരോപണം. എന്നാല്‍ റിസര്‍വ് ബാങ്കിന്റെ തന്നെ റിപ്പോര്‍ട്ടുപ്രകാരം 17 ലക്ഷം കോടിയുടെ സമ്പദ്ഘടനയില്‍ 400 കോടി മാത്രമാണ് കള്ളനോട്ടുകള്‍ ഉള്ളത്. അതായത് .00023%. ഇത്ര ചെറിയൊരു ശതമാനം നോട്ടുകള്‍ ഉന്മൂലനം ചെയ്യുവാനായി മൊത്തം സമ്പദ്ഘടനയുടെ 86%ത്തോളം വരുന്ന 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ പിന്‍വലിക്കുക എന്നത് ”എലിയെ പേടിച്ച് ഇല്ലം ചുടുന്നതിന്” സമാനമാണ്. തീവ്രവാദ ഫണ്ടിംഗിന് വലിയ തോതില്‍ കള്ളനോട്ടുകള്‍ പ്രചരിപ്പിച്ചിട്ടുണ്ടെന്നുള്ള പ്രചരണം ശാസ്ത്രീയമായ പഠനങ്ങള്‍ നടത്തിയതിനുശേഷമുള്ള കണ്ടെത്തലല്ല എന്നാണ് ‘റോ’യുടെ മുന്‍ മേധാവിയും ഐജിയുമായിരുന്ന ഹോര്‍മിസ് തരകന്‍ മലയാളത്തിലെ ഒരു പ്രമുഖ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടത്.

ഈ നീക്കം കൊണ്ട് രാജ്യത്തെ സമസ്ത തലങ്ങല്‍ലുമുള്ള അഴിമതി ഒറ്റയടിക്ക് ഇല്ലാതാകുമെന്ന് ആരും തന്നെ പ്രതീക്ഷിക്കുന്നുമില്ല. തല്‍ക്കാലത്തേക്ക് കറന്‍സി ഞെരുക്കമുള്ളതു കൊണ്ട് അഴിമതി കുറയുമെങ്കിലും കറന്‍സി സുലഭമാകുന്നതോടു കൂടി പൂര്‍വ്വാധികം ശക്തി പ്രാപിക്കാനാണ് സാധ്യത. കള്ളപ്പണം വലിയ നോട്ടുകളായി സൂക്ഷിക്കുന്നുവെന്നാണ് പൊതു ധാരണ. അതുകൊണ്ടുതന്നെയാണ് 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചത്. കള്ളണത്തെ തടയാന്‍ 2000ത്തിന്റെ നോട്ടുകൊണ്ട് എങ്ങനെ സാധിക്കുമെന്ന ചോദ്യത്തിനു മാത്രം ഒരു മറുപടിയും ലഭിക്കുന്നില്ല. 500നും 1000ത്തിനും പകരമായി 2000ത്തിന്റെ നോട്ടുകള്‍ കൂടുതല്‍ സൗകര്യപ്രദമായി കള്ളനോട്ടുകള്‍ സൂക്ഷിക്കാനുള്ള സാഹചര്യമല്ലേ വന്നിട്ടുള്ളതെന്ന സംശയത്തിനും ഉത്തരമില്ല.

പാശ്ചാത്യ നാടുകളില്‍ കള്ളനോട്ടുകളെ ഫലപ്രദമായി തടയുവാനുള്ള ആധുനിക സെക്യൂരിറ്റി ഫീച്ചറുകളും ത്രീഡി ഹോളോഗ്രാം സങ്കേതങ്ങളുള്ള പോളിമര്‍ നോട്ടുകള്‍ പ്രചരണത്തിലായിക്കഴിഞ്ഞു. എളുപ്പത്തില്‍ കള്ള നോട്ടടിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള 2000ത്തിന്റെ നോട്ടുകള്‍ എന്തിന് ആര്‍ബിഐ വീണ്ടും ഇറക്കി എന്നത് പ്രധാനെപ്പട്ടൊരു ചോദ്യമാണ്.

Comments

comments

Categories: Politics, Trending

Related Articles