മഹാരാഷ്ട്ര പിആര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ പുതുമുഖങ്ങളെ ജോലിക്കെടുക്കുന്നു

മഹാരാഷ്ട്ര പിആര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ പുതുമുഖങ്ങളെ ജോലിക്കെടുക്കുന്നു

 

മുംബൈ: സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളില്‍ ഏറ്റവും ഫലവത്തായ രീതിയിലെത്തിക്കുന്നിന് ടാറ്റ ട്രസ്റ്റിന്റെ സഹായത്തോടെ മഹാരാഷ്ട്ര പബ്ലിക്ക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് പുതുമുഖങ്ങളെ ജോലിക്കെടുക്കുന്നു.
വാര്‍ത്തകള്‍ തയാറാക്കുന്നതിനും സമൂഹമാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും സഹായിക്കുന്നതിനുവേണ്ടി 25 പേരടങ്ങുന്ന ബാച്ചിന് ഡയറക്റ്ററേറ്റ് ജനറല്‍ ഓഫ് ഇന്‍ഫൊര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് (ഡിജിഐപിആര്‍) വൈകാതെ നിയമനം നല്‍കും. ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്തി പരിശീലനം നല്‍കി ഡിജിഐപിആറിന് കൈമാറുകയാണ് ടാറ്റ ട്രസ്റ്റിന്റെ ചുമതല. പുതുതായി ചേരുന്നവര്‍ക്ക് മാസം 25,000 രൂപയുടെ സ്റ്റൈപെന്‍ഡും നല്‍കും. ഒരു വര്‍ഷം അവര്‍ സര്‍ക്കാരിനു വേണ്ടി പ്രവര്‍ത്തിക്കും-ഡിജിഐപിആര്‍ ഡയറക്റ്റര്‍ ബ്രിജേഷ് സിംഗ് അറിയിച്ചു.
ജോലിക്കായി ആകെ 250 അപേക്ഷകള്‍ ടാറ്റ ട്രസ്റ്റിന് ലഭിച്ചിരുന്നു. തെരഞ്ഞെടുക്കപ്പെട്ടവര്‍ ഡിസംബര്‍ ഒന്നു മുതല്‍ ജോലിയില്‍ പ്രവേശിക്കും. മറാത്തി, ഇംഗ്ലിഷ്, ഹിന്ദി, ഗുജറാത്തി, ഉറുദു എന്നീ ഭാഷകളില്‍ വാര്‍ത്തകളാണ് അവര്‍ കൈകാര്യം ചെയ്യണ്ടത്. വാര്‍ത്തകള്‍ എല്ലായിടത്തും എത്തിക്കുന്നതിന് സര്‍ക്കാരിനെ പുതിയ ജീവനക്കാര്‍ സഹായിക്കും. ഹിന്ദി, ഉറുദു ഭാഷകളിലെ പ്രസിദ്ധീകരണങ്ങളുടെ വകുപ്പുകള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഉറുദു ലോകരാജ്യ (സര്‍ക്കാര്‍ പുറത്തിറക്കുന്ന മാഗസിന്‍) ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭരണ നേട്ടങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ വളരെയധികം സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Comments

comments

Categories: Branding