14,000 ജീവനക്കാരെ വെട്ടിക്കുറച്ച് എല്‍&ടി

14,000 ജീവനക്കാരെ വെട്ടിക്കുറച്ച് എല്‍&ടി

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ എന്‍ജിനീയറിംഗ് സംരംഭമായ ലാര്‍സണ്‍ ആന്‍ഡ് ടൗബ്രോ (എല്‍&ടി) തങ്ങളുടെ തൊഴില്‍ ശക്തിയില്‍ നിന്നും 14,000 ജീവനക്കാരെ ഒഴിവാക്കി. ഇന്ത്യയിലെ കോര്‍പ്പറേറ്റ് വ്യവസായ മേഖലയില്‍ സമീപകാലത്തു നടന്ന ഏറ്റവും വലിയ വെട്ടിച്ചുരുക്കല്‍ നടപടികളില്‍ ഒന്നാണിത്.

ആകെ തൊഴില്‍ ശക്തിയുടെ 11.2 ശതമാനത്തോളം വരുന്ന ജീവനക്കാരെയാണ് എല്‍&ടി വെട്ടിക്കുറച്ചത്. ബിസിനസ് ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതെന്നാണ് കമ്പനി വിശദീകരിക്കുന്നത്.

കമ്പനിയുടെ ബിസിനസ് കുറഞ്ഞതിനനുസരിച്ച് ജീവനക്കാരുടെ എണ്ണം ുനഃക്രമീകരിക്കേണ്ടതുണ്ടെന്ന് കമ്പനി വ്യക്തമാക്കുന്നു. തങ്ങളുടെ വിവിധ ബിസിനസ് മേഖലകളിലുള്ള ജീവനക്കാരുടെ പരിധി പുനഃക്രമീകരിക്കുന്നതിനു വേണ്ടി എല്‍&ടി മുമ്പും നിരവധി ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. ഡിജിറ്റൈസേഷനും ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനു വേണ്ടിയും എടുത്ത നടപടികളുടെ ഫലമായി കമ്പനിയില്‍ ആവശ്യത്തിലധികം ജീവനക്കാരാണ് ഉണ്ടായിരുന്നതെന്നും അതുകൊണ്ടുതന്നെ സെപ്റ്റംബര്‍ വരെയുള്ള ആറ് മാസത്തിനുള്ളില്‍ 14,000 ജീവനക്കാരെ ഒഴിവാക്കാന്‍ സാധിച്ചുവെന്നും എല്‍&ടി ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ആര്‍ ശങ്കര്‍ രാമന്‍ പറഞ്ഞു.

തുടര്‍ന്നുള്ള മാസങ്ങളിലും രാജ്യത്തെ സാമ്പത്തികാന്തരീക്ഷം വെല്ലുവിളി ഉയര്‍ത്തുമെന്നാണ് എല്‍&ടി പ്രതീക്ഷിക്കുന്നത്. ഇത്തരം പ്രതിസന്ധികളെ തരണം ചെയ്യുന്നതിനുള്ള ശരിയായ മാര്‍ഗമാണ് തൊഴിലാളികളെ വെട്ടികുറച്ചുകൊണ്ടുള്ള ചെലവുചുരുക്കലെന്നും ആര്‍ ശങ്കര്‍ രാമന്‍ അഭിപ്രായപ്പെട്ടു. ഉപഭോക്താക്കളുടെ ഓര്‍ഡറുകളില്‍ കാലതാമസം നേരിടുന്നതും ക്രൂഡ് ഓയിലിന്റെ വിലയിടിവ് മൂലം മധ്യ എഷ്യയിലുണ്ടായ മാന്ദ്യവും ആഭ്യന്തര വിപണിയിലുണ്ടായ കടുത്ത മത്സരവും നേരിടുന്നതിനു വേണ്ടിയാണ് കൂട്ടപിരിച്ചുവിടല്‍ നട
ത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇതൊരു തുടര്‍ച്ചയായ പ്രക്രിയ ആയിരിക്കുമെന്ന് പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ എല്‍ & ടി യുടെ വരുമാനം 8.6 ശതമാനം വര്‍ധിച്ച് 46,885 കോടി രൂപയായിരുന്നു. 2044 കോടി രൂപയാണ് ആദായം.

Comments

comments

Categories: Slider, Top Stories