കോഴിക്കോട് സൈബര്‍ പാര്‍ക്കിലെ ആദ്യ ഐടി കെട്ടിടം ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും

കോഴിക്കോട് സൈബര്‍ പാര്‍ക്കിലെ ആദ്യ ഐടി കെട്ടിടം ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കോഴിക്കോട് സൈബര്‍ പാര്‍ക്കിലെ ആദ്യ ഐടി കെട്ടിടം പ്രവര്‍ത്തനമാരംഭിക്കാന്‍ ഒരുങ്ങുന്നു. അടുത്ത മാസം കെട്ടിടം ഉദ്ഘാടനം ചെയുമെന്നാണ് പ്രതീക്ഷ. 2.88 ലക്ഷം സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മ്മിച്ചിരിക്കുന്ന ഏഴുനില കെട്ടിടത്തില്‍ നിലവില്‍ 25,000 സ്‌ക്വര്‍ ഫീറ്റ് ഐടി കമ്പനികള്‍ക്ക് നല്‍കിക്കഴിഞ്ഞു. കെട്ടിടത്തിന്റെ മൂന്നു നാലും നിലകള്‍ വലിയ ടൈി കമ്പനികള്‍ക്കായി മാറ്റിവെച്ചിരിക്കുകയാണെന്ന് സൈബര്‍ പാര്‍ക്ക് സിഇഒ ആര്‍ അജിത് കുമാര്‍ അറിയിച്ചു. 70.5 കോടി രൂപ മുടക്കി പണികഴിപ്പിച്ച കെട്ടിടത്തില്‍ 2,500 ത്തോളം ടെക്കികള്‍ക്കു പ്രവര്‍ത്തിക്കാനുള്ള സൗകര്യമുണ്ട്. നബാഡിന്റെ ഗ്രാമീണ അടിസ്ഥാന വികസന ഫണ്ടില്‍ നിന്നാണ് നിര്‍മ്മാണപ്രവര്‍ത്തനത്തിനുള്ള പണം ലഭിച്ചത്. കോഴിക്കോട് നിന്ന് രാജ്യത്തെ മറ്റ് ഐടി നഗരങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കണമെന്നും നഗരത്തിലെ ഗതാഗതം സുഗമമാക്കുന്നതിന് കോഴിക്കോട് ബൈപാസ് വികസിപ്പിക്കണമെന്നും ധാരാളം ഐടി കമ്പനികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Comments

comments

Categories: Branding