കൊച്ചി ബിനാലെയില്‍ ആര്‍ട്ട് ബൈ ചില്‍ഡ്രണുമായി മെര്‍ക്ക്

കൊച്ചി ബിനാലെയില്‍ ആര്‍ട്ട് ബൈ ചില്‍ഡ്രണുമായി മെര്‍ക്ക്

കൊച്ചി: കൊച്ചി ബിനാലെയോടനുബന്ധിച്ച് അന്താരാഷ്ട്ര ശാസ്ത്ര-സാങ്കേതിക രംഗത്തെ മുന്‍നിര സ്ഥാപനമായ മെര്‍ക്ക്, ബിനാലെ ഫൗണ്ടേഷനും സംസ്ഥാന വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ഒരുക്കുന്ന ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ (എബിസി) എന്ന സംരംഭത്തിന് തുടക്കമായി. രാഷ്ട്രപതി ഭവനില്‍ ശിശുദിനത്തില്‍ കേന്ദ്ര വനിത ശിശുക്ഷേമ വകുപ്പിന്റെ 2016 ലെ രാഷ്ട്രപതി പുരസ്‌കാരം ബഹുമാനപ്പെട്ട ഇന്ത്യന്‍ രാഷ്ട്രപതിയുടെ കൈയില്‍ നിന്ന് ഏറ്റുവാങ്ങിയ മാസ്റ്റര്‍ അനുജത്ത് സിന്ധു പരിപാടി ഉദ്ഘാടനം ചെയ്തു. ുതിയ കണ്ടുപിടുത്തങ്ങള്‍ക്കും ആവിഷ്‌കാരങ്ങള്‍ക്കും വഴിയൊരുക്കുന്ന സര്‍ഗശേഷിയെ ഉണര്‍ത്തുന്നതാണ് കലയെന്ന് മെര്‍ക്ക് ഇന്ത്യാ എംഡി ആനന്ദ് നമ്പ്യാര്‍ പറഞ്ഞു. ക്രിയാത്മക ചിന്തകള്‍ക്ക് പ്രചോദനമാകുന്നതിനൊപ്പം ആരോഗ്യപൂര്‍ണമായ ജീവിതത്തിന്റെ സന്ദേശം പ്രചരിപ്പിക്കുകയാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ആരോഗ്യപൂര്‍ണ്ണമായ ഭാവിക്കായി കുട്ടികളെ പ്രേരിപ്പിക്കുകയും ആരോഗ്യജീവിതത്തിനായുള്ള ചര്‍ച്ചകളില്‍ അധ്യാപകരെ വ്യാപൃതരാക്കുകയും ചെയ്യും.

റിയാസ് കോമുവിന്റെയും മനു ജോസിന്റെയും നേതൃത്വത്തിലുള്ള പ്രതിഭകളുടെ സംഘത്തിന് രാജ്യത്തെ കലാധ്യയന മേഖലയ്ക്പുതിയ കാഴ്ച്ചപ്പാട് നല്‍കാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്. സര്‍ഗശേഷിയെ പ്രോത്സാഹിപ്പിക്കുകയും ആരോഗ്യപൂര്‍ണ്ണമായ ജീവിതത്തെയും സാമൂഹ്യ മൂല്യങ്ങളെയും കുറിച്ച് അവബോധം നല്‍കുകയുമാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. മെര്‍ക്കിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതികളില്‍ ഉള്‍പ്പെടുത്തി സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സംരംഭംകാണാനെത്തുന്ന ആയിരക്കണക്കിന് കുട്ടികള്‍ക്കു മുന്നില്‍ സമകാലിക കലയുടെ ജാലകമാകാന്‍ ഇതിനകം ബിനാലെയ്ക്കു കഴിഞ്ഞിട്ടുണ്ടെന്ന് ബിനാലെ പ്രോഗ്രാം ഡയറക്റ്റര്‍ റിയാസ് കോമു അഭിപ്രായപ്പെട്ടു. ഇത്തവണ ഒന്നുകൂടി മുന്നോട്ടുപോയി കലാധ്യാപകരെയും കുട്ടികളെയും സ്ഥാപനങ്ങളെയും ഉള്‍ക്കൊള്ളിച്ച് രാജ്യത്തെ കലാധ്യാപന രംഗത്തുതന്നെ മുഖ്യപങ്കു വഹിക്കാനാവുന്ന നിലയിലേക്ക് വളരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഈ മാസം തുടങ്ങി മാര്‍ച്ച് വരെ നീണ്ടുനില്‍ക്കുന്ന എബിസി സംരംഭത്തിന്റെ ഭാഗമായി ദൃശ്യകല-തീയേറ്റര്‍ മേഖലകളിലെ വിദഗ്ദ്ധര്‍ കുട്ടികള്‍ക്കായി പുതുമയാര്‍ന്ന പരിശീലനക്കളരികളൊരുക്കും. കുട്ടികളുടെ പരിപാടികളില്‍ പ്രത്യേക വൈദഗ്ധ്യമുള്ളവര്‍ നയിക്കുന്ന ക്ലാസുകള്‍ കുട്ടികളെ വിസ്മയിപ്പിക്കുന്ന പുതിയ പഠന മാതൃകകളും കലാവിഷ്‌ക്കാരങ്ങളും പരിചയപ്പെടുത്തും. ആരോഗ്യപൂര്‍ണ്ണമായ ജീവിതം എന്ന വിഷയത്തെ അടിസ്ഥാനമാക്കി കലാപ്രകടനങ്ങള്‍ ആവിഷ്‌ക്കരിക്കാന്‍ കുട്ടികള്‍ക്ക് പ്രോത്സാഹനം നല്‍കും. സംവേദന ക്ഷമത, ആരോഗ്യം, ലിംഗവും വ്യക്തിത്വവും തുടങ്ങിയ വിഷയങ്ങള്‍ മുതല്‍ ആരോഗ്യപൂര്‍ണ്ണമായ ജീവിതത്തിനും ഉയര്‍ന്ന സാമൂഹിക മൂല്യങ്ങള്‍ വളര്‍ത്തുന്നതിനും ആവശ്യമായ നല്ല ശീലങ്ങള്‍ കലയിലൂടെയും നാടകത്തിലൂടെയും വികസിപ്പിക്കുന്നതിനെക്കുറിച്ചും വരെയുള്ള വിഷയങ്ങളാണ് അധ്യാപകര്‍ക്കുള്ള പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മെര്‍ക്കിന്റെ സഹകരണത്തോടെ കുട്ടികളുടെ ആരോഗ്യവും വികസനവുമായി ബന്ധപ്പെട്ട് വിദഗ്ധര്‍ നയിക്കുന്ന രക്ഷിതാക്കള്‍ക്കായുള്ള ശില്‍പശാല താല്‍പര്യമുള്ള സ്‌കൂളുകളില്‍ സംഘടിപ്പിക്കും.

മെര്‍ക്കിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന എബിസി ഔട്ട്റീച്ചിന്റെ ഭാഗമായി 2016 ഡിസംബര്‍ 12 മുതല്‍ 2017 മാര്‍ച്ച് വരെ നടക്കുന്ന ബിനാലെയിലെ കുട്ടികളുടെ പവലിയനില്‍ രാജ്യത്താദ്യമായി കുട്ടികളുടെ കലാരൂപങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ചുള്ള പ്രദര്‍ശനവുമൊരുക്കുന്നുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു പ്രൊഫഷണല്‍ വേദിയില്‍ സ്വന്തം സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരമാണ് ഇതുവഴി വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുക. സാമൂഹികവും വൈകാരികവുമായ ശക്തി കൈവരിക്കുന്നതിലൂടെ അക്കാഡമിക് നേട്ടങ്ങള്‍ക്കും ശുഭാപ്തിവിശ്വാസമുള്ള ജീവിതശൈലിക്കും ആരോഗ്യകരമായ ബന്ധങ്ങള്‍ക്കും വഴിതെളിക്കാനാവുന്ന വിധത്തില്‍ യുവമനസുകളെ ശരിയായ തിരിച്ചറിവുകളിലേക്കു നയിക്കുകയെന്നതാണ് സംരംഭത്തിലൂടെ മെര്‍ക്ക് ലക്ഷ്യമിടുന്നത്.

Comments

comments

Categories: Branding