പാക് സൈന്യത്തിന് ശക്തമായ തിരിച്ചടി നല്‍കി ഇന്ത്യ

പാക് സൈന്യത്തിന് ശക്തമായ തിരിച്ചടി നല്‍കി ഇന്ത്യ

 

ശ്രീനഗര്‍: ഇന്ത്യന്‍ സൈനികന്റെ മൃതദേഹം ഛേദിച്ച് വികൃതമാക്കിയും വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചും പ്രകോപനം സൃഷ്ടിച്ച പാക് സേനയ്ക്ക് ശക്തമായ തിരിച്ചടി നല്‍കി ഇന്ത്യ. ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറിലാണ് പാക് സേന ഏകപക്ഷീയ വെടിവെപ്പ് നടത്തിയത്. പാക് വെടിവെപ്പ് രൂക്ഷമായതോടെ ഇന്ത്യന്‍ അതിര്‍ത്തി സേന ശക്തമായി തിരിച്ചടിച്ചു. പൂഞ്ച്, രജൗരി, കെല്‍, മച്ചില്‍ എന്നിവിടങ്ങളിലാണ് അതിര്‍ത്തി രക്ഷാസേന വെടിവെപ്പ് നടത്തിയത്. 120 എംഎം മോട്ടാറുകളും മെഷീന്‍ ഗണ്ണുകളും ആക്രമണത്തിന് ഉപയോഗിച്ചു.
ഇന്ത്യന്‍ സൈനികരില്‍ ഒരാളുടെ തല അറുത്ത സംഭവത്തില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. രാജസ്ഥാനിലെ ഖിര്‍ ജംഖാസ് സ്വദേശി പ്രഭു സിങിന്റെ മൃതദേഹമാണു വികൃതമാക്കിയത്. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് പാക് സേന കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികരുടെ തലയറുക്കുന്നത്.

Comments

comments

Categories: World