മൊബീല്‍ ഗെയിമിംഗ് വിപണി, ഇന്ത്യ അഞ്ചാം സ്ഥാനത്ത്

മൊബീല്‍ ഗെയിമിംഗ് വിപണി, ഇന്ത്യ അഞ്ചാം സ്ഥാനത്ത്

 

ബെംഗലൂരു: മൊബീല്‍ ഗെയിം ഡൗണ്‍ലോഡ്‌സില്‍ ഇന്ത്യക്ക് വന്‍ വളര്‍ച്ചയെന്ന് റിപ്പോര്‍ട്ട്. മൊബീല്‍ ഗയിം ഡൗണ്‍ലോഡിങ്ങിന്റെയും അതില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെയും അടിസ്ഥാനത്തില്‍ ഇന്ത്യ അഞ്ചാമത്തെ വലിയ മൊബീല്‍ ഗെയിമിംഗ് മാര്‍ക്കറ്റാണെന്നാണ് കണക്കുകള്‍. സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസനസ് ഇന്റലിജെന്‍സ് കമ്പനി ആപ് ആനി യുടെ റിപ്പോര്‍ട്ട് അനുസരിച്ച് 2016 ന്റെ രണ്ടാം പാദത്തില്‍ ഇന്ത്യ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് രണ്ട് സ്ഥാനം മെച്ചപ്പെടുത്തി.

മൂന്നും നാലും സ്ഥാനങ്ങള്‍ നേടിയ ബ്രസീലിനെയും റഷ്യയെയും ഇന്ത്യ വരും പാദങ്ങളില്‍ മറികടക്കുമെന്നാണ് പ്രതീക്ഷ. ഒന്നും രണ്ടും സ്ഥാനങ്ങളില്‍ ചൈനയും യുഎസും ആണ്. പ്രാദേശിക, വിദേശ പബ്ലിഷേഴ്‌സില്‍ നിന്നായുള്ള ഇന്ത്യയുടെ ആകെ ഗയിം വരുമാനം 2020 ഓടെ 1.1 ബില്ല്യന്‍ ഡോളറില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട് അനുസരിച്ച് തങ്ങളുടെ പ്രതീക്ഷയെന്ന് ആപ് ആനിയുടെ ഇന്ത്യന്‍ ബിസനസ് വിഭാഗം തലവന്‍ ശുഭജിത് സാഹ പറഞ്ഞു.

ഗെയിമിംഗ് കമ്പനികളില്‍ അധികവും വരുമാനത്തിന്റെ നല്ലൊരു പങ്ക് കണ്ടെത്തുന്നത് പരസ്യങ്ങളില്‍ നിന്നും ക്യാഷ് ബെയ്‌സ്ഡ് സ്ട്രാറ്റജി ഗെയിമുകളില്‍ നിന്നുമാണ്. റിപ്പോര്‍ട്ട് ആനുസരിച്ച് 2016 ല്‍ 140 ശതമാനത്തില്‍ അധികം വരുമാനം സ്ട്രാറ്റജി ബെയ്‌സ്ഡ് മൊബീല്‍ ഗെയിംസില്‍ നിന്ന് ലഭിച്ചു.
2015 ല്‍ 12 മില്ല്യണ്‍ ഡോളറായിരുന്ന ആപ് സ്റ്റോര്‍ വരുമാനം 2016 ല്‍ 16 മില്ല്യന്‍ ഡോളറായി ഉയര്‍ന്നു. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം കൂടിയതാണ് ഈ മേഖലയുടെ വളര്‍ച്ചയ്ക്ക് പ്രധാനം കാരണം.

Comments

comments

Categories: Trending