ഇന്ത്യ ഫിന്‍ടെക് അവാര്‍ഡുകള്‍

ഇന്ത്യ ഫിന്‍ടെക് അവാര്‍ഡുകള്‍

 

മുംബൈ: ഇന്ത്യ ഫിന്‍ടെക് ഫോറം സംഘടിപ്പിക്കുന്ന രാജ്യത്തെ ഫിന്‍ടെക് രംഗത്തെ ഏറ്റവും വലിയ പരിപാടി ഇന്ത്യ ഫിന്‍ടെക് അവാര്‍ഡ്(ഐഎഫ്ടിഎ) ദാന ചടങ്ങ് ശനിയാഴ്ച്ച മുംബൈയില്‍ നടക്കും. ഫിന്‍ടെക് മേഖലയിലെ മികച്ച ഇന്നൊവേഷനുകളെ ആദരിക്കുന്ന ചടങ്ങില്‍ 20 ഓളം ഫിന്‍ടെക് കമ്പനികള്‍ തങ്ങളുടെ ഇന്നൊവേറ്റീവ് ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കും. നിക്ഷേപകര്‍, ബാങ്കര്‍മാര്‍, സംരംഭകര്‍, മാധ്യമരംഗത്തു നിന്നുള്ളവര്‍ എന്നിവരടങ്ങിയ വിധിനിര്‍ണയ സമിതിയാണ് വിജയികളെ പ്രഖ്യാപിക്കുന്നത്.

അഞ്ചു ലക്ഷം രൂപയാണ് വിജയിക്കു ലഭിക്കുന്നത്. കൂടാതെ വിജയികളാകുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 10,000 സ്റ്റാര്‍ട്ടപ്പ് പ്രോഗ്രാമിന്റെ സ്റ്റാര്‍ട്ടപ്പ് കിറ്റും നാസ്‌കോം ഇന്ത്യ ഫിന്‍ടെക് ഡേയിലേക്ക് അപേക്ഷിക്കാനുള്ള അവസരവും ലഭിക്കും. മികച്ച നാലു സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഐബിഎം ബ്ലൂമിക്‌സില്‍ ഒരു വര്‍ഷത്തേക്ക് പ്രതിമാസം 1000 ഡോളര്‍ എന്ന നിരക്കില്‍ വായ്പയും ലഭിക്കും. രാജ്യത്ത് ഡിജിറ്റല്‍ രീതിയിലുള്ള സാമ്പത്തിക ഇടപാടുകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന് സഹായിച്ച ഫ്രീചാര്‍ജ്, ബാങ്ക്ബസാര്‍ എന്നീ കമ്പനികള്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

Comments

comments

Categories: Entrepreneurship