ഒരു മില്ല്യന്‍ വ്യാപാരികളെ ലക്ഷ്യമിട്ട് ഫ്രീചാര്‍ജ്

ഒരു മില്ല്യന്‍ വ്യാപാരികളെ ലക്ഷ്യമിട്ട് ഫ്രീചാര്‍ജ്

മുബൈ: ഡിജിറ്റല്‍ വാലറ്റ് കമ്പനിയായ ഫ്രീചാര്‍ജ് തങ്ങളുടെ വിപണി കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഒരുങ്ങുന്നു. വരുന്ന 12 മാസത്തിനുള്ളില്‍ ഒരു മില്ല്യന്‍ വ്യാപാരികളെ ഫ്രീചാര്‍ജിലേക്ക് ആകര്‍ഷിക്കനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഫ്രീചാര്‍ജിന്റെ പുതിയ ഫീച്ചറായ ‘ഓണ്‍ ദ ഗോ പിന്‍’ രാജ്യം മുഴുവന്‍ ലഭ്യമാക്കും. ഫോണ്‍ കവറേജോ ഇന്റര്‍നെറ്റ് കണക്ഷനോ നഷ്ടമായാലും ട്രാന്‍സാക്ഷന്‍ പൂര്‍ത്തിയാക്കാന്‍ ഉപഭോക്താക്കളെ സഹായിക്കുന്ന സംവിധാനമാണ് ഓണ്‍ ദ ഗോ പിന്‍.

ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കു വേണ്ടി പ്രത്യേകം വികസിപ്പിച്ചെടുത്തതാണ് ഈ ഫീച്ചര്‍. പുതിയ ഫീച്ചറിന്റെ പേറ്റന്റിനു വേണ്ടി ഫ്രീചാര്‍ജ് അപേക്ഷ നല്‍കി.
നോട്ട് അസാധുവാക്കല്‍ നടപടിയെ തുടര്‍ന്ന് റീട്ടെയ്ല്‍ വ്യാപാരികളുടെ സൈന്‍ അപ് പത്തിരട്ടിയോളം വര്‍ദ്ധിച്ചിട്ടുണ്ടെന്ന് ഫ്രീചാര്‍ജ് വൃത്തങ്ങള്‍ പറയുന്നു. ഗവണ്‍മെന്റ് സഹകരണത്തോടെ പുതിയ വ്യാപാരികള്‍ക്കായി സീറോ കമ്മീഷന്‍ ഓഫര്‍ നടപ്പിലാക്കിയിരുന്നു. ഇത് ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍ ഓരോ പേയ്‌മെന്റിലും പിടിക്കുന്ന രണ്ടു മുതല്‍ നാലു ശതമാനം വരെ തുക ലാഭിക്കാന്‍ വ്യാപാരികള്‍ക്ക് സഹായാകമാകും. സീറോ കമ്മീഷന്‍ പ്രഖ്യാപനത്തിനുശേഷം ഫ്രീചാര്‍ജിന് ഓരോ മുപ്പത് സെക്കന്‍ഡിനുള്ളിലും ഒരു പുതിയ വ്യാപാരിയെ വീതം ലഭിച്ചു തുടങ്ങി.

ഹൗസ് ഹോള്‍ഡ് പേയ്‌മെന്റ്‌സാണ് ഇപ്പോള്‍ നടക്കുന്ന പ്രധാന ട്രാന്‍സാക്ഷനുകള്‍. ഫോണ്‍ റീചാര്‍ജിനും ഇലക്ട്രിസിറ്റി, ഗ്യാസ്, പെട്രോള്‍, ഡിറ്റിഎച്ച് തുടങ്ങിയ യുട്ടിലിറ്റി പേയ്‌മെന്റുകള്‍ക്കും ഉപഭോക്താക്കള്‍ ഫ്രീചാര്‍ജ് വാലറ്റ് ഉപയോഗിക്കുന്നുണ്ട്.

ഗവണ്‍മെന്റിന്റെ ഡിജിറ്റല്‍ ഇന്ത്യ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനും ഡിജിറ്റല്‍ പേയ്‌മെന്റ് കൂടുതല്‍ അനായാസമാക്കാനും വ്യാപിപ്പിക്കുവാനുമുള്ള ശ്രമത്തിലാണ് കമ്പനി എന്ന് ഫ്രീചാര്‍ജ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഗോവിന്ദ് രാജന്‍ പറഞ്ഞു.

Comments

comments

Categories: Branding