സ്മാര്‍ട്ട് ഫോണ്‍ ഇനി നിമിഷങ്ങള്‍കൊണ്ട് ചാര്‍ജ് ചെയ്യാം

സ്മാര്‍ട്ട് ഫോണ്‍ ഇനി നിമിഷങ്ങള്‍കൊണ്ട് ചാര്‍ജ് ചെയ്യാം

സ്മാര്‍ട്ട് ഫോണുകള്‍ സെക്കന്റുകള്‍ക്കുള്ളില്‍ ചാര്‍ജ് ചെയ്യാന്‍ പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തു.
പുതുതായി വികസിപ്പിച്ചെടുത്ത ഫ്‌ളെക്‌സിബിള്‍ സൂപ്പര്‍കപ്പാസിറ്റേഴ്‌സ് ആയിരിക്കും ഇതിനുവേണ്ടി ഉപയോഗിക്കുക. 18 മാസത്തിനുള്ളില്‍ ഈ സാങ്കേതിക വിദ്യ സ്മാര്‍ട്ട് ഫോണുകളില്‍ ലഭ്യമായി തുടങ്ങും.

യൂണിവേഴ്‌സിറ്റി ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡയിലെ ശാസ്ത്രജ്ഞന്‍മാരാണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്. സ്മാര്‍ട് ഫോണുകള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ചാര്‍ജ് ചെയ്യാനും കൂടുതല്‍ സമയം ചാര്‍ജ് കുറയാതെ നിലനിര്‍ത്താനും ഈ സാങ്കേതിക വിദ്യ സഹായകമാകും

Comments

comments

Categories: Tech