ചൈനയ്ക്കായി ഫേസ്ബുക്ക് സെന്‍സര്‍ഷിപ്പ് ടൂള്‍ വികസിപ്പിക്കുന്നു

ചൈനയ്ക്കായി ഫേസ്ബുക്ക് സെന്‍സര്‍ഷിപ്പ് ടൂള്‍ വികസിപ്പിക്കുന്നു

 

സാന്‍ഫ്രാന്‍സിസ്‌കോ: ചൈനയിലേക്ക് വീണ്ടും പ്രവേശിക്കുന്നതിനു വേണ്ടി സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് ഭീമന്‍ ഫേസ്ബുക് സെന്‍സര്‍ഷിപ്പ് ടൂള്‍ വികസിപ്പിക്കുന്നു. ഉപയോക്താക്കളുടെ ചില പോസ്റ്റുകള്‍ സെന്‍സര്‍ഷിപ്പ് ടൂള്‍ ഉപയോഗിച്ച് സെന്‍സര്‍ ചെയ്തായിരിക്കും ചൈനയില്‍ പ്രത്യക്ഷപ്പെടുക. ചില പോസ്റ്റുകള്‍ ന്യൂസ് ഫീഡുകളിലെത്തുന്നതും ഈ ടൂള്‍ ഉപയോഗിച്ച് തടയാന്‍ സാധിക്കും.

അതേസമയം ഉപയോക്താക്കളുടെ പോസ്റ്റുകള്‍ മുഴുവനായും പിന്‍വലിക്കാന്‍ ഫേസ്ബുക് ഉദ്ദേശിക്കുന്നില്ല. ചൈനീസ് നിയന്ത്രണങ്ങള്‍ക്ക് വിധേയമാകുന്ന തരത്തില്‍ വാര്‍ത്തകളും പോസ്റ്റുകളും ക്രമീകരിച്ചതിനു ശേഷമായിരിക്കും ന്യൂസ് ഫീഡുകളില്‍ ഇവ പ്രത്യക്ഷപ്പെടുക. 2009ലാണ് ഫേസ്ബുക്കിനും ട്വിറ്ററിനും ചൈന വിലക്ക് ഏര്‍പ്പെടുത്തിയത്.

Comments

comments

Categories: Slider, Top Stories