ആകര്‍ഷകമായ പലിശ നിരക്കുമായി ഡിഎച്ച്എഫ്എല്ലിന്റെ സ്ഥിര നിക്ഷേപ പദ്ധതി

ആകര്‍ഷകമായ പലിശ നിരക്കുമായി ഡിഎച്ച്എഫ്എല്ലിന്റെ സ്ഥിര നിക്ഷേപ പദ്ധതി

 

കൊച്ചി: രാജ്യത്തെ മുന്‍നിര ഹൗസിംഗ് ഫിനാന്‍സ് കമ്പനിയായ ഡിഎച്ച്എഫ്എല്‍ ആകര്‍ഷകമായ പലിശ നിരക്കില്‍ ഫിക്‌സഡ്‌ഡെപ്പോസിറ്റ് പദ്ധതി അവതരിപ്പിച്ചു. വ്യക്തികള്‍, കമ്പനികള്‍, സൊസൈറ്റികള്‍ം, ക്ലബുകള്‍ , ട്രസ്റ്റുകള്‍ എന്നിവയ്ക്ക് അനുയോജ്യമായ പദ്ധതിയാണിത്. ഡെപ്പോസിറ്റുകളുടെകാലാവധി അനുസരിച്ച് 8.25 ശതമാനം മുതല്‍ 8.65 ശതമാനം വരെ പലിശ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. മുതിര്‍ന്ന പൗരന്‍മാര്‍, സേനാ വിഭാഗക്കാര്‍, വിധവകള്‍, ഡിഎച്ച്എഫ്എല്ലില്‍ നിന്നും ലോണ്‍ എടുത്തവര്‍ എന്നിവര്‍ക്ക് അധികമായി .25 ശതമാനം പലിശ കൂടുതല്‍ ലഭിക്കും. 50 ലക്ഷമോ, അതിലധികമോ നിക്ഷേപിക്കുന്നവര്‍ക്കും .25 ശതമാനം അധിക പലിശ ലഭിക്കും. 12 മാസം മുതല്‍ 120 മാസം വരെയാണ് നിക്ഷേപ കാലാവധി.

ഇതോടൊപ്പം ഡിഎച്ച്എഫ്എല്‍ വെല്‍ത്ത് ടുഹെല്‍ത്ത് ഡെപോസിറ്റും അവതരിപ്പിച്ചു. സ്ഥിര നിക്ഷേപത്തോടൊപ്പം ഡെപ്പോസിറ്റിന് മേല്‍ വായ്പ ലഭ്യമാക്കുന്നതാണ് ഈ പദ്ധതി. വെല്‍ത്ത് ടു ഹെല്‍ത്ത് കാര്‍ഡിലൂടെ സ്ഥിര നിക്ഷേപം അവസാനിപ്പിക്കാതെ തന്നെ ആരോഗ്യ സംബന്ധമായ ചെലവുകള്‍ക്ക് പണം കണ്ടെത്താനുമാകും. വ്യക്തികള്‍ക്കുള്ള സ്ഥിര നിക്ഷേപത്തിന് സൗജന്യമായി ഒരു ലക്ഷം രൂപയുടെ അപകട മരണ ഇന്‍ഷുറന്‍സുംന്‍സും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.എല്ലാ ഫിക്‌സഡ ്‌ഡെപ്പോസിറ്റ് ഉല്‍പ്പന്നങ്ങളും ഡിഎച്ച്എഫ്എല്‍ ശാഖകളില്‍ ലഭ്യമാണ്.

Comments

comments

Categories: Branding