ഓഹരി വിപണി: ടാറ്റയ്ക്കും ബിര്‍ളയ്ക്കും നഷ്ടം 900 കോടി ഡോളര്‍

ഓഹരി വിപണി:  ടാറ്റയ്ക്കും ബിര്‍ളയ്ക്കും നഷ്ടം 900 കോടി ഡോളര്‍

 

ന്യൂ ഡെല്‍ഹി : കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ ടാറ്റയ്ക്കും ബിര്‍ളയ്ക്കും മഹീന്ദ്രയ്ക്കും നഷ്ടമാക്കിയത് 900 കോടി ഡോളര്‍. എന്നാല്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന് നേരിയ നഷ്ടം മാത്രമാണ് സംഭവിച്ചത്. നവംബര്‍ 8 ന് രാത്രി 500, 1000 നോട്ടുകള്‍ അസാധുവാക്കിയതിനെതുടര്‍ന്ന് സെന്‍സെക്‌സ് ഏഴ് ശതമാനം ഇടിഞ്ഞിരുന്നു.
നവംബര്‍ 8 നും 23 നുമിടയ്ക്ക് ടാറ്റ ഗ്രൂപ്പിലെ 27 കമ്പനികളുടെ മൂല്യത്തില്‍ ആകെ 39,363 കോടി രൂപ നഷ്ടമുണ്ടായി. ടിസിഎസിന് മാത്രം 21,839 കോടി രൂപയുടെ നഷ്ടം സംഭവിച്ചു. ടാറ്റ മോട്ടോഴ്‌സ് 8,954 കോടി), ടൈറ്റാന്‍ 3,131 കോടി), ടാറ്റ സ്റ്റീല്‍ (1,128 കോടി) എന്നിവയ്ക്ക് വിപണി മൂല്യത്തില്‍ ഇടിവ് നേരിട്ടു.

ബിര്‍ള ഗ്രൂപ്പിന് 15,819 കോടി രൂപയുടെ നഷ്ടം സംഭവിച്ചു. ഇതില്‍ ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത് അള്‍ട്രാടെക് പ്രൊമോട്ടേഴ്‌സ് ആണ്, 10,678 കോടി രൂപ. മഹീന്ദ്ര ഗ്രൂപ്പിന്റെ മൂല്യം 6,100 കോടി കുറഞ്ഞു. മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന് 2,760.6 കോടി രൂപ നഷ്ടമായി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 1,748 കോടി രൂപയും ടിവി 18 ബ്രോഡ്കാസ്റ്റിന് 704 കോടി രൂപയും മൂല്യത്തില്‍ കുറഞ്ഞു.

Comments

comments

Categories: Slider, Top Stories