പണ പ്രതിസന്ധി: 28ന് അഖിലേന്ത്യാ പ്രതിഷേധം; കേരളത്തില്‍ ഹര്‍ത്താല്‍

പണ പ്രതിസന്ധി:  28ന് അഖിലേന്ത്യാ പ്രതിഷേധം; കേരളത്തില്‍ ഹര്‍ത്താല്‍

 

ന്യൂഡെല്‍ഹി/ തിരുവനന്തപുരം: നോട്ട് അസാധുവാക്കല്‍ തീരുമാനത്തെ തുടര്‍ന്ന് രാജ്യത്തുണ്ടായ പ്രതിസന്ധികള്‍ ചൂണ്ടിക്കാണിച്ച് പ്രതിപക്ഷ കക്ഷികള്‍ തിങ്കളാഴ്ച രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. കേരളത്തില്‍ എല്‍ഡിഎഫ് അന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. പ്രാദേശിക തലത്തില്‍ പരസ്പരം ഏറ്റുമുട്ടുന്ന പാര്‍ട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ കൂടിച്ചേര്‍ന്നാണ് 28ന് പ്രതിഷേധ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്.
സഹകരണ മേഖല നേരിടുന്ന വെല്ലുവിളികള്‍ കൂടി ഉന്നയിച്ചുകൊണ്ടാണ് കേരളത്തില്‍ ഹര്‍ത്താല്‍ ആചരിക്കകുന്നത്. സംസ്ഥാനത്തു നിന്നുള്ള സര്‍വകക്ഷി സംഘത്തെ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിസമ്മതിച്ചതിനെതിരേയും പ്രതിഷേധമുയര്‍ത്തുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ അറിയിച്ചു. ആശുപത്രി, പാല്‍, പത്രം വിവാഹം, ബാങ്ക് തുടങ്ങിയവയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 27ന് വൈകുന്നേരം പ്രാദേശികാടിസ്ഥാനത്തില്‍ പന്തംകൊളുത്തി പ്രകടനം നടത്തും. ഓരോ സംസ്ഥാനങ്ങളിലും അവിടത്തെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിഷേധം സംഘടിപ്പിക്കാനായിരുന്നു സിപിഎം പോളിറ്റ്ബ്യൂറോയുടെ നിര്‍ദേശം.

Comments

comments

Categories: Slider, Top Stories