കാന്‍ ഫിന്‍ ഹോംസിലെ 13 ശതമാനം ഓഹരി കാനറാ ബാങ്ക് വിറ്റഴിക്കും

കാന്‍ ഫിന്‍ ഹോംസിലെ 13 ശതമാനം ഓഹരി കാനറാ ബാങ്ക് വിറ്റഴിക്കും

 

ബെംഗളൂരു: കാന്‍ ഫിന്‍ ഹോംസിലെ 13 ശതമാനത്തോളം ഓഹരി കാനറാ ബാങ്ക് വിറ്റഴിക്കുകയാണെന്ന് ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറും മാനേജിംഗ് ഡയറക്റ്ററുമായ രാകേഷ് ശര്‍മ അറിയിച്ചു. കാനറാ ബാങ്കിന് കാന്‍ ഫിന്‍ ഹോംസില്‍ നിലവില്‍ 43 ശതമാനം നിക്ഷേപമുണ്ട്. മൂലധന ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള തന്ത്രപരമായ നീക്കത്തിന്റെ ഭാഗമായാണ് കാന്‍ഫിന്‍ ഫോംസിലെ ഓഹരി വിഹിതം 30 ശതമാനമായി കുയ്ക്കുന്നത്. സെപ്റ്റംബര്‍ മാസത്തില്‍ തങ്ങളുടെ മൂലധന പര്യാപ്തത അനുപാതം 12.19 ആണെന്നും രാകേഷ് ശര്‍മ വ്യക്തമാക്കി.

കാന്‍ ഫിന്‍ ഹോംസിന് കൂടുതല്‍ പ്രയോജനം ലഭിക്കുന്ന നിക്ഷേപകരെ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. ഓഹരികള്‍ സ്വന്തമാക്കുന്നതിനായി ചില നിക്ഷേപകര്‍ ഇതിനകം താല്‍പ്പര്യം അറിയിച്ചിട്ടുണ്ടെന്ന് രാകേഷ് ശര്‍മ്മ വെളിപ്പെടുത്തി. എന്നാല്‍ ഇക്കാര്യത്തില്‍ തിരക്കുകൂട്ടില്ലെന്നും ശരിയായ വിലയിരുത്തലുകള്‍ക്കു ശേഷമാകും വില്‍പ്പനയിലേക്ക് നീങ്ങുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ സാമ്പത്തിക സൂചകങ്ങള്‍ മികച്ചതാണെന്നും രാകേഷ് ശര്‍മ പറഞ്ഞു. എന്നാല്‍ ഇത് കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഭാവിയില്‍ കൂടുതല്‍ ഓഹരികള്‍ വിറ്റഴിക്കുമോയെന്ന് ചോദ്യത്തിന് ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും കാനറാ ബാങ്ക് മേധാവി മറുപടി നല്‍കി.

Comments

comments

Categories: Banking