ഐസിസി-ബിസിസിഐ ബന്ധം ഉലയുന്നു

ഐസിസി-ബിസിസിഐ ബന്ധം ഉലയുന്നു

 

മുംബൈ: ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലും (ഐസിസി) ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡും (ബിസിസിഐ) തമ്മിലുള്ള ബന്ധം വഷളാകുന്നതായി സൂചന. അഡ്‌ലെയ്ഡില്‍ ഈയാഴ്ച നടക്കുന്ന മീറ്റിംഗില്‍ പങ്കെടുക്കില്ലെന്ന് ബിസിസിഐ അറിയിച്ചതാണ് പുതിയ സംഭവം.

സെപ്റ്റംബറില്‍ സിംഗപ്പൂരില്‍ നടത്തിയ വര്‍ക്കിംഗ് ഗ്രൂപ്പ് യോഗത്തിലേക്ക് ക്ഷണിച്ചില്ലെന്ന കാരണത്താലാണ് അഡ്‌ലെയ്ഡിലെ മീറ്റിംഗ് ബഹിഷ്‌കരിക്കാന്‍ ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്.

അതേസമയം, അഡ്‌ലെയ്ഡിലെ മീറ്റിംഗിലേക്കും തങ്ങളെ വിളിച്ചിട്ടില്ലെന്ന് കാണിച്ച് ബിസിസിഐ ഐസിസിക്ക് സന്ദേശമയച്ചുവെങ്കിലും ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലില്‍ നിന്നും ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന് അനുകൂലമായ മറുപടി ലഭിച്ചിട്ടില്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

ഇന്‍ര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ശശാങ്ക് മനോഹറുമായി മുമ്പ് ഉണ്ടായിരുന്ന പ്രശ്‌നങ്ങള്‍ കാരണമാകാം ബിസിസിഐയെ യോഗങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തുന്നതെന്നാണ് പൊതുവായി വലയിരുത്തപ്പെടുന്നത്.

ഐസിസിയുടെ ഭരണപരമായ കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ തീരുമാനിക്കപ്പെടുന്ന വേദിയാണ് വര്‍ക്കിംഗ് ഗ്രൂപ്പ് മീറ്റിംഗ്. ശശാങ്ക് മനോഹര്‍ ഐസിസിയുടെ ആദ്യ സ്വതന്ത്ര ചെയര്‍മാനായതിന് ശേഷം മൂന്ന് യോഗങ്ങള്‍ നടത്തിയിരുന്നു.

Comments

comments

Categories: Sports, Trending
Tags: BCCI, furious, ICC