ലോക എയ്ഡ്സ് ദിനാചരണം: വിദ്യാര്‍ത്ഥികള്‍ക്കായി മത്സരങ്ങള്‍

ലോക എയ്ഡ്സ് ദിനാചരണം: വിദ്യാര്‍ത്ഥികള്‍ക്കായി മത്സരങ്ങള്‍

ലോക എയ്ഡ്സ് ദിനാചരണത്തോടനുബന്ധിച്ച് എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസ് ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്കായി തെരുവ് നാടക, പോസ്റ്റര്‍ രചന മത്സരങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നു. തെരുവ് നാടക മത്സരത്തില്‍ ജില്ലയിലെ കോളെജ്, നഴ്സിംഗ് സ്‌കൂള്‍, നഴ്സിംഗ് കോളെജ് എന്നിവിടങ്ങളില്‍ നിന്നും ഓരോ ടീമിന് മത്സരിക്കാം. 10 മിനുറ്റ് ദൈര്‍ഘ്യമുള്ള മത്സരത്തില്‍ പരമാവധി 15 വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ടീമില്‍ മത്സരിക്കാം. ‘എച്ച്‌ഐവി പ്രതിരോധത്തില്‍ യുവാക്കളുടെ പങ്ക്’, ‘മയക്കുമരുന്ന് കുത്തിവെപ്പും എച്ച്‌ഐവി സാധ്യതയും’, ‘എച്ച്‌ഐവി ബാധിതരോടുള്ള വിവേചനം’ എന്നീ വിഷയങ്ങളാണ് തെരുവ് നാടകത്തിന്റഎ വിഷയം. പോസ്റ്റര്‍ രചന മത്സരത്തില്‍ ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍/കോളെജ് പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രം സഹിതം ഈ മാസം 29 ചൊവ്വാഴ്ച്ച രാവിലെ 9.30 ന് മുന്‍പായി എറണാകുളം ജനറല്‍ ആശുപത്രിക്കടുത്തുള്ള ഗവ. നഴ്സിംഗ് സ്‌കൂളില്‍ എത്തി ചേരുക. മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്നവര്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495248970 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Comments

comments

Categories: Education