നിലമ്പൂരില്‍ ഏറ്റുമുട്ടല്‍; മൂന്നു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

നിലമ്പൂരില്‍ ഏറ്റുമുട്ടല്‍; മൂന്നു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

മലപ്പുറം: നിലമ്പൂരിനടുത്തെ എടക്കര പടുക്ക വനമേഖലയില്‍ പൊലീസും മാവോയിസ്റ്റുകളും ഏറ്റുമുട്ടി. മൂന്നു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായാണ് വിവരം. ആന്ധ്ര സ്വദേശി കുക്കു എന്ന ദേവരാജ്, കാവേരിയെന്ന അജിത എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. വനത്തിനുള്ളില്‍ മാവോയിസ്റ്റ് ബേസ് ക്യാംപ് നടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ 60 അംഗ തണ്ടര്‍ ബോള്‍ട്ട് സംഘം നടത്തിയ പരിശോധനയ്ക്കിടെയാണ് ഏറ്റുമുട്ടല്‍ നടന്നത്.
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച ഏറ്റുമുട്ടല്‍ കഴിഞ്ഞും രാത്രി വരെ പൊലീസ് സംഘം വനത്തിനുള്ളില്‍ തിരച്ചില്‍ നടത്തി. ജനവാസ കേന്ദ്രത്തില്‍ നിന്ന് ഏകദേശം നാലു കിലോമീറ്ററോളം ഉള്‍പ്രദേശത്തായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലും സൈലന്റ്‌വാലിയിലെയും നിലമ്പൂരിലെയും പൊലീസ്– ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്ര ഇന്റലിജന്‍സ് മേധാവി സ്ഥിതിഗതികളെ കുറിച്ച് സംസ്ഥാന പൊലീസ് മേധാവിയുമായി ചര്‍ച്ച നടത്തി.

Comments

comments

Categories: Slider, Top Stories