ഐസിസി റാങ്കിംഗില്‍ കോഹ്‌ലി നാലാമത്

ഐസിസി റാങ്കിംഗില്‍ കോഹ്‌ലി നാലാമത്

വിശാഖപട്ടണം: ടീം ഇന്ത്യ ടെസ്റ്റ് നായകന്‍ വിരാട് കോഹ്‌ലി ഐസിസി ടെസ്റ്റ് ബാറ്റ്‌സ്മാന്മാരുടെ റാങ്കിംഗില്‍ നാലാം സ്ഥാനത്തെത്തി. ടെസ്റ്റ് കരിയറില്‍ ആദ്യമായാണ് വിരാട് കോഹ്‌ലി ആദ്യ അഞ്ചില്‍ സ്ഥാനം കണ്ടെത്തിയത്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലെ തകര്‍പ്പന്‍ പ്രകടനമാണ് കോഹ്‌ലിയുടെ റാങ്കിംഗ് ഉയരാന്‍ കാരണമായത്. വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ ഒന്ന്, രണ്ട് ഇന്നിംഗ്‌സുകളില്‍ കോഹ്‌ലി യഥാക്രമം 167, 81 റണ്‍സ് വീതമാണ് നേടിയത്. രണ്ടാം ടെസ്റ്റില്‍ വിരാട് കോഹ്‌ലിയുടെ കരുത്തിലാണ് ഇംഗ്ലണ്ടിനെതിരെ ടീം ഇന്ത്യ 246 റണ്‍സിന്റെ കൂറ്റന്‍ ജയം സ്വന്തമാക്കിയത്.

ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ പത്താം സ്ഥാനത്തെത്തിയതായിരുന്നു ഇതിന് മുമ്പ് വരെ വിരാട് കോഹ്‌ലിയുടെ മികച്ച പ്രകടനം. വിശാഖപട്ടണത്ത് നടന്ന ടെസ്റ്റിലെ പ്രകടനത്തിന് 97 പോയിന്റാണ് കോഹ്‌ലിക്ക് ലഭിച്ചത്.

അതേസമയം, ഇംഗ്ലണ്ടിന്റെ ജോ റൂട്ട് ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ രണ്ടാം സ്ഥാനത്താണ്. കോഹ് ലിക്ക് ജോ റൂട്ടുമായി വെറും 22 പോയിന്റിന്റെ വ്യത്യാസം മാത്രമാണുള്ളത്. ഐസിസിയുടെ ട്വന്റി-20 ബാറ്റ്‌സ്മാന്മാരുടെ റാങ്കിംഗില്‍ വിരാട് കോഹ്‌ലിയാണ് ഒന്നാം സ്ഥാനത്ത്.

Comments

comments

Categories: Sports, Trending

Related Articles