ടൈക്കോണ്‍ കേരള: ഓണ്‍ലൈന്‍ പീഡനങ്ങള്‍ക്കെതിരെ ‘ബോധിനി’യുടെ പരിശീലന മോഡ്യൂള്‍ പുറത്തിറക്കി

ടൈക്കോണ്‍ കേരള:  ഓണ്‍ലൈന്‍ പീഡനങ്ങള്‍ക്കെതിരെ ‘ബോധിനി’യുടെ പരിശീലന മോഡ്യൂള്‍ പുറത്തിറക്കി

 

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടക്കുന്ന പീഡനങ്ങളെക്കുറിച്ച് ബോധവല്‍കരിക്കുന്നതിനും ബലാത്സംഗത്തിനിരയാകുന്നവരെ സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തുന്നതിനെതിരെയും ബോധിനി എന്ന സന്നദ്ധസംഘടന തയാറാക്കിയ പരിശീലന മോഡ്യൂള്‍ കൊച്ചിയില്‍ നടന്ന ടൈക്കോണ്‍ കേരള സമ്മിറ്റില്‍ ടൈക്കോണ്‍ സ്ഥാപക ചെയര്‍മാന്‍ സി ബാലഗോപാല്‍ അബാദ് ബില്‍ഡേഴ്‌സ് എം ഡി ഡോ. നജീബ് സക്കറിയയ്ക്ക് നല്‍കി പ്രകാശനം ചെയ്തു.

ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള ആധുനിക ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുമ്പോള്‍ തന്നെ അതിലെ അപകടസാധ്യതകള്‍ക്കെതിരെ സുരക്ഷാവലയം തീര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ബോധിനിയുടെ പരിശീലന സംവിധാനം. ബാലപീഡനത്തിനും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കുമെതിരെ 2014ലാണ് ബോധിനി മെട്രോപോളിസ് ട്രസ്റ്റിന് കീഴില്‍ ബോധിനി എന്ന സംഘടന രൂപംകൊണ്ടത്.

ഫോട്ടോ ക്യാപ്ഷന്‍: ഓണ്‍ലൈന്‍ പീഡനങ്ങള്‍ക്കെതിരെ ബോധിനി തയ്യാറാക്കിയ പരിശീലന മോഡ്യൂള്‍ ടൈക്കോണ്‍ കേരള സ്ഥാപക ചെയര്‍മാന്‍ സി. ബാലഗോപാല്‍ (വലത്) അബാദ് ബില്‍ഡേഴ്‌സ് എംഡി ഡോ. നജീബ് സക്കറിയയ്ക്ക് നല്‍കി പ്രകാശനം ചെയ്യുന്നു

Comments

comments

Categories: Branding