സ്‌കില്‍ ഇന്ത്യ: ഇന്ത്യ, യൂറോപ്യന്‍ യൂണിയന്‍ സഹകരണം

സ്‌കില്‍ ഇന്ത്യ:  ഇന്ത്യ, യൂറോപ്യന്‍ യൂണിയന്‍ സഹകരണം

 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്‌കില്‍ ഇന്ത്യ പദ്ധതിക്ക് കരുത്തേകാനായി ഇന്ത്യയിലെയും യൂറോപ്പിലെയും നൈപുണ്യവികസന രംഗത്തെ വിദഗ്ധര്‍ തമ്മില്‍ സഹകരിക്കാന്‍ ധാരണ. തിങ്കളാഴ്ച്ച നടന്ന ഈ രംഗത്തെ വിദഗ്ധരും പരിശീലന സ്ഥാപനങ്ങളും പങ്കെടുത്ത ഇന്ത്യ അന്താരാഷ്ട്ര നൈപുണ്യ വികസന ഉച്ചകോടിയില്‍ തൊഴില്‍ തേടുന്ന ഇന്ത്യന്‍ യുവാക്കള്‍ക്ക് നൈപുണ്യ വികസന പരിശീലനം നല്‍കുന്നതില്‍ യൂറോപിന് എങ്ങനെ സഹായിക്കാമെന്ന് ചര്‍ച്ച ചെയ്തു. ഭക്ഷ്യ സംസ്‌കരണം, അടിസ്ഥാന സൗകര്യ വികസനം, നഗരവല്‍ക്കരണം, ഗതാഗതം, ആരോഗ്യപരിപാലനം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ നിര്‍ണായക മേഖലകളില്‍ യൂറോപ്യന്‍ യൂണിയന്‍ ഇന്ത്യയുമായി സഹകരിക്കാന്‍ തീരുമാനിച്ചതായി യൂറോപ്പ് ഇന്ത്യ ഫൗണ്ടേഷന്‍ ഫോര്‍ എക്‌സലന്‍സ്(ഇഐഎഫ്ഇ) ചെയര്‍മാന്‍ കൗണ്ട് ക്രിസ്റ്റഫര്‍ ഡെ ബ്രീസാ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ സ്‌കില്‍ ഇന്ത്യ പദ്ധതിക്ക് രണ്ടു വര്‍ഷം മുമ്പു തന്നെ ഉത്തര്‍പ്രദേശ് നൈപുണ്യ വികസന പദ്ധതി ആരംഭിച്ചതായും ഇതിന് പല അംഗീകാരങ്ങളും ലഭിച്ചതായും യുപി തൊഴിലധിഷ്ഠിത വിദ്യാഭ്യാസ, നൈപുണ്യ വികസന വകുപ്പ് മന്ത്രി അഭിഷേക് മിശ്ര പറഞ്ഞു. ഗ്രാമീണമേഖലയില്‍ നൈപുണ്യ വികസനം നല്‍കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് ഒഡീഷ നിയമ, പഞ്ചായത്തീരാജ് മന്ത്രി അരുണ്‍ കുമാര്‍ സാഹു അഭിപ്രായപ്പെട്ടു. യൂറോപ്യന്‍ രാജ്യങ്ങളായ ഫ്രാന്‍സിലെയും ജര്‍മ്മനിയിലെയും വിദഗ്ധ തൊഴിലാളികളില്‍ 80 ശതമാനം പേരും പരിപാടിയില്‍ പങ്കെടുത്തു.

Comments

comments

Categories: Branding