ലോക ചെസ് ചാമ്പ്യന്‍ഷിപ്പ്: എട്ടാം ഗെയിമില്‍ കര്യാക്കിന് ജയം

ലോക ചെസ് ചാമ്പ്യന്‍ഷിപ്പ്:  എട്ടാം ഗെയിമില്‍ കര്യാക്കിന് ജയം

 

ന്യൂയോര്‍ക്ക്: ലോക ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ എട്ടാം ഗെയിമില്‍ റഷ്യന്‍ താരം സെര്‍ജി കര്യാക്കിന് ജയം. നിലവിലെ ചാമ്പ്യനായ നോര്‍വീജിയയുടെ മാഗ്നസ് കാള്‍സനെയാണ് റഷ്യന്‍ താരം പരാജയപ്പെടുത്തിയത്.

വെള്ളക്കരുക്കളുമായി മാഗ്നസ് കാള്‍സനാണ് മത്സരത്തിന്റെ ആദ്യ നീക്കം നടത്തിയതെങ്കിലും കര്യാക്കിനെതിരെ മുന്നേറാന്‍ നോര്‍വീജിയന്‍ താരത്തിന് സാധിച്ചില്ല. 53-ാം നീക്കത്തിലായിരുന്നു കാള്‍സണ്‍ കര്യാക്കിന് മുന്നില്‍ തോല്‍വി സമ്മതിച്ചത്.

ലോക ചാമ്പ്യന്‍ഷിപ്പിലെ എട്ട് ഗെയിമുകള്‍ പിന്നിടുമ്പോള്‍ സെര്‍ജി കര്യാക്കിന്‍ 4.5 പോയിന്റുമായി മാഗ്നസ് കാള്‍സനേക്കാള്‍ ഒരു പോയിന്റ് മുന്നിലാണ്. ആകെ 12 ഗെയിമുകള്‍ ഉള്‍പ്പെടുന്ന ചാമ്പ്യന്‍ഷിപ്പില്‍ ആദ്യം 6.5 പോയിന്റ് സ്വന്തമാക്കുന്ന താരം കിരീട ജേതാവാകും.

കഴിഞ്ഞ എട്ട് ഗെയിമുകളിലും ഇരു താരങ്ങളും സമനിലയുമായി ഒപ്പത്തിനൊപ്പമായിരുന്നു മുന്നേറിയത്. താരങ്ങള്‍ക്ക് മത്സത്തിന്റെ പ്രതിഫല തുകയായി 1.1 മില്യണ്‍ ഡോളറാണ് വകയിരുത്തിയിരിക്കുന്നത്.

2014 നവംബറില്‍ ഇന്ത്യയുടെ മുന്‍ ലോക ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദിനെ രണ്ട് തവണയും പരാജയപ്പെടുത്തി ലോക ചെസ് കിരീടം നിലനിര്‍ത്തിയ നൊര്‍വീജിയന്‍ ഗ്രാന്‍ഡ്മാസ്റ്ററായ മാഗ്നസ് കാള്‍സനാണ് 2010 മുതല്‍ ഒന്നാം സ്ഥാനത്ത്.

Comments

comments

Categories: Sports