റവന്യു ജീവനക്കാര്‍ മനുഷ്യത്വപരമായ സമീപം കൈക്കൊള്ളണം: ഇ ചന്ദ്രശേഖരന്‍

റവന്യു ജീവനക്കാര്‍ മനുഷ്യത്വപരമായ സമീപം കൈക്കൊള്ളണം: ഇ ചന്ദ്രശേഖരന്‍

കൊച്ചി: റവന്യൂവിനെ മണ്ണിന്റെയും മനുഷ്യന്റെയും ഗന്ധമറിയുന്ന വകുപ്പായി മാറ്റിയെടുക്കാന്‍ ജീവനക്കാര്‍ ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കണമെന്നു സംസ്ഥാന റവന്യൂ വകുപ്പു മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍ദേശിച്ചു. എറണാകുളം കളക്റ്ററേറ്റ് സമ്മേളന ഹാളില്‍ വില്ലേജ് ഓഫീസര്‍ മുതല്‍ ഡെപ്യൂട്ടി കളക്റ്റര്‍മാര്‍ വരെയുള്ളവരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ പ്രവര്‍ത്തനശൈലിമൂലമാണ് ജനങ്ങളില്‍ അതൃപ്തിയുണ്ടാകുന്നത്. ജനങ്ങള്‍ വില്ലേജ് ഓഫീസുകള്‍ കയറി ഇറങ്ങുന്ന സ്ഥിതി ഒഴിവാക്കപ്പെടണം. പൊതുജനങ്ങളുടെ ആക്ഷേപങ്ങള്‍ക്ക് മുന്‍ഗണന നല്‍കി മനുഷ്യത്വപരമായ സമീപനം കൈക്കൊള്ളണം. താഴെത്തട്ടില്‍ തീര്‍ക്കാവുന്ന ഫയലുകള്‍ മന്ത്രിതലത്തില്‍ വരെ എത്തിക്കാന്‍ ശ്രമിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.

റീസര്‍വെ നടപടികള്‍ നാലുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചുവരുകയാണ്. ഇതിന്റെ ഭാഗമായി സര്‍വെയര്‍മാരെ പുനര്‍വി ന്യസിച്ചുകഴിഞ്ഞു. എറണാകുളം ജില്ലയില്‍ വില്ലേജ് ഓഫീസുകളില്‍ അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കൂടാതെ ഇക്കാര്യത്തില്‍ റവന്യൂ വകുപ്പിന്റെ ആസൂത്രണ ഫണ്ട് സംബന്ധിച്ചും റിപ്പോര്‍ട്ട് നല്‍കണം. ഓരോരുത്തരും ഒരു സര്‍ക്കാര്‍ ആകണം. എനിക്കുളള ബാധ്യത ഞാന്‍ തന്നെ നിറവേറ്റുന്ന സമീപനം സ്വീകരിക്കാന്‍ അദ്ദേഹം ജീവനക്കാരോടു നിര്‍ദേശിച്ചു.

Comments

comments

Categories: Politics