ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് 21,000 കോടി രൂപ നല്‍കാന്‍ നബാര്‍ഡിന് ആര്‍ബിഐ നിര്‍ദേശം

ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് 21,000 കോടി രൂപ നല്‍കാന്‍ നബാര്‍ഡിന് ആര്‍ബിഐ നിര്‍ദേശം

 

മുംബൈ: പണ ദൗര്‍ലഭ്യം മൂലം പ്രതിസന്ധിലായ കാര്‍ഷിക വായ്പകളുടെ വിതരണത്തിന് രാജ്യത്തെ ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് 21,000 കോടി രൂപ നല്‍കാന്‍ നബാര്‍ഡിനോട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിര്‍ദേശിച്ചു. പണം കാര്‍ഷിക വായ്പയ്ക്ക് മാത്രമേ ഉപയോഗിക്കാവൂ എന്നും വായ്പ പണമായി തന്നെ കര്‍ഷകര്‍ക്ക് കൈമാറണമെന്നും ഉത്തരവില്‍ പറയുന്നു. നോട്ട് അസാധുവാക്കലിനെതുടര്‍ന്ന് പ്രതിസന്ധിയിലായ സഹകരണ മേഖലയ്ക്ക് ആശ്വാസം പകരുന്നതാണ് ആര്‍ബിഐ തീരുമാനം.

ജില്ലാ ബാങ്കിന് ലഭിക്കുന്ന പണം പ്രാദേശിക സഹകരണ സംഘങ്ങള്‍ വഴി വായ്പയായി കര്‍ഷകര്‍ക്ക് ലഭിക്കും. ഈ കാലയളവില്‍ 35,000 കോടി രൂപയാണ് രാജ്യത്ത് കാര്‍ഷിക വായ്പയായി വേണ്ടിവരികയെന്നും ഇതില്‍ 21,000 കോടി രൂപ എത്രയും വേഗം കൈമാറാനുമാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഗ്രാമീണ മേഖലയിലുള്ള സഹകരണ സംഘങ്ങളില്‍ പണലഭ്യത ഉറപ്പുവരുത്തുന്നതിന് വശ്യമായ നടപടി സ്വീകരിക്കണമെന്ന് കറന്‍സി ചെസ്റ്റുകളുള്ള ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കി.

അതേ സമയം പണ പ്രതിസന്ധി പരിഗണിച്ച് ഡിജിറ്റല്‍ പണമിടപാടുകളില്‍ ഡിസംബര്‍ 31 വരെ കൂടുതല്‍ഇളവുകള്‍ അനുവദിക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇ ടിക്കറ്റ് ബുക്കിംഗിന് റെയ്ല്‍വേ സര്‍വീസ് ചാര്‍ജ് ഈടാക്കില്ല. ഡെബിറ്റ് കാര്‍ഡ് ഉപയോഗത്തിനുള്ള സര്‍വീസ് ചാര്‍ജ്ജും ഇക്കാലയളവില്‍ ഒഴിവാക്കിയതായി കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് അറിയിച്ചു. കര്‍ഷകരെയും കൂടുതലായി ഇ പേമെന്റിന് പ്രോല്‍സാഹിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Slider, Top Stories