കലാഭവന്‍ ഫെസ്റ്റ് 2016 നവംബര്‍ 26ന്

കലാഭവന്‍ ഫെസ്റ്റ് 2016 നവംബര്‍ 26ന്

 

കൊച്ചി: കലാഭവനും കലാഭവന്‍ യൂണിവേഴ്‌സല്‍ മീഡിയ അക്കാഡമിയും സംയുക്തമായി നടത്തുന്ന കലാഭവന്‍ ഫെസ്റ്റ് നവംബര്‍ 26 ന് അരങ്ങേറും. അന്നd വൈകീട്ട്
ചേരുന്ന പൊതുസമ്മേളനത്തില്‍ വച്ച് പ്രശസ്ത സംഗീത സംവിധായകന്‍ ജെറി അമല്‍ദേവ് കലാഭവന്റെ പുതിയ സംരംഭമായ കലാഭവന്‍ യൂണിവേഴ്‌സല്‍ മീഡിയ അക്കാഡമി ഉദ്ഘാടനം ചെയ്യും. കലാഭവന്റെ മുന്‍കാല താരങ്ങള്‍ ഒത്തുചേരുന്ന കലാഭവന്‍ ആലുംനി സംഗമവും ഈ സമ്മേളനത്തോടനുബന്ധിച്ചു നടക്കും.
കേരളത്തിലെ ഏറ്റവും വലിയ കലാകേന്ദ്രമായ കലാഭവന്‍ ആരംഭിച്ചത് 1969 ലാണ്. ഫാ.ആബേലിന്റെ നേതൃത്വത്തില്‍ ആരംഭിച്ച കലാഭവനില്‍ മുപ്പതില്‍ പലം വിവിധ കലാപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ക്ലാസുകള്‍ നടക്കുന്നുണ്ട്.

കലാഭവനില്‍ ആദ്യകാലം മുതല്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്തരായ ഒട്ടേറെ കലാകാരന്മാരെ പങ്കെടുപ്പിച്ചു കൊണ്ടാണ് ഈ വര്‍ഷം കലാഭവന്‍ ഫെസ്റ്റ് നടത്താന്‍
തീരുമാനിച്ചത്. ഇപ്പോഴത്തെ പ്രസിഡന്റ് ആന്‍ഡ്രൂ നെറ്റിക്കാടന്റെ നേതൃത്വത്തിലുള്ള മാനേജിംഗ് കമ്മിറ്റി ഒട്ടേറെ പരിപാടികള്‍ക്കു രൂപം നല്‍കിക്കൊണ്ടിരിക്കുന്നു. സ്റ്റില്‍ ഫോട്ടോഗ്രഫി, മൊബീല്‍ ഫിലിം നിര്‍മ്മാണം, സിറ്റിസന്‍ ജേര്‍ണലിസം, തിരക്കഥാ രചന, അഭിനയം എന്നിവയിലായിരിക്കും മത്സരം. സമാപന സമ്മേളനത്തില്‍ വച്ച് സമ്മാനദാനം നടത്തും. പൊതുസമ്മേളനത്തിനു ശേഷം കലാഭവനിലെ വിദ്യാര്‍ത്ഥികളും പൂര്‍വ വിദ്യാര്‍ത്ഥികളും ചേര്‍ന്നവതരിപ്പിക്കുന്ന കലാ, സാംസ്‌കാരിക പരിപാടികള്‍ ഉണ്ടായിരിക്കും.

രജിസ്‌ട്രേഷന്‍ ഫീസ് ഇല്ല. രജിസ്‌ട്രേഷനും മറ്റു വിശദാംശങ്ങള്‍ക്കും ഈ നമ്പറുകളില്‍ ബന്ധപ്പെടുക: 0484 2367333, 97460 19900, 94977 17333.

Comments

comments

Categories: Branding

Related Articles