ജോയ് ആലുക്കാസിന്റെ അമേരിക്കയിലെ ആദ്യ ഷോറും ഹൂസ്റ്റണില്‍ പ്രവര്‍ത്തനമാരംഭിച്ചു

ജോയ് ആലുക്കാസിന്റെ അമേരിക്കയിലെ ആദ്യ ഷോറും ഹൂസ്റ്റണില്‍ പ്രവര്‍ത്തനമാരംഭിച്ചു

 

ഹൂസ്റ്റണ്‍: ജോയ് ആലുക്കാസിന്റെ അമേരിക്കയിലെ ആദ്യ ഷോറും ഹൂസ്റ്റണിലെ ഹില്‍ക്രോഫ്റ്റില്‍ നവംബര്‍ 19ന് പ്രവര്‍ത്തനമാരംഭിച്ചു. ജോയ് ആലുക്കാസ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ ജോണ്‍ പോള്‍ ആലുക്കാസ,് അന്നിയന്‍ ജോര്‍ജ്, മറ്റു പ്രമുഖ വ്യക്തികളുടെയും സാന്നിധ്യത്തില്‍
ഷുഗര്‍ലാന്‍ഡ് മേയര്‍ ജോ. ആര്‍. സിമ്മര്‍മാന്‍ ഷോറൂം ഉദ്ഘാടനം ചെയ്തു. ഹൂസ്റ്റണില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന പുതിയ ഷോറൂം ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ആസൂത്രിതവും വിജയകരവുമായ ബിസിനസ് വിപുലീകരണത്തിന് മികച്ച മുദ്രയായി മാറുകയാണ്. ഇതിന്റെ ഭാഗമായി ന്യൂജഴ്‌സിയിലെ എഡിസണ്‍, ചിക്കാഗോയിലെ വെസ്റ്റ് ഡെവണ്‍ അവന്യൂ എന്നിവിടങ്ങളില്‍ രണ്ടു ഷോറൂമുകള്‍ കൂടി ആരംഭിക്കും.

ജോയ് ആലുക്കാസിന്റെ യുഎസ്എയിലെ തുടക്കം തന്റെ സ്വപ്ന സാക്ഷാത്കാരമാണെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാനും എംഡിയുമായ ജോയ് ആലുക്കാസ് പറഞ്ഞു. സ്വര്‍ണ്ണാഭരണങ്ങളെക്കുറിച്ചുള്ള എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കുന്ന വിധത്തില്‍ ഒരു മില്യണിലധികം ആഭരണ ശേഖരവും ലോകത്തിലെ എല്ലാ കോണില്‍ നിന്നുള്ള ഡിസൈനുകളും ഷോറൂമില്‍ ഒരുക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഹൂസ്റ്റണിലെ ജനങ്ങള്‍ക്ക് നന്ദി അറിയിക്കുന്നുവെന്നും കൂടുതല്‍ കളക്ഷനുകളും മികച്ച വിലയും ഉയര്‍ന്ന നിലവാരമുള്ള ഉപഭോക്തൃ സേവനവും ഷോറൂമില്‍ ലഭ്യമാക്കുമെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ ജോണ്‍ പോള്‍ പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് വിസ്മയിപ്പിക്കുന്ന ഓഫറാണ് ജോയ് ആലുക്കാസ് പ്രഖ്യാപിച്ചിരിക്കുന്നത്. 2000 ഡോളറിലധികം ഡയമണ്ട്, പോള്‍ക്കി, പേള്‍ എന്നിവ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് രണ്ടു ഗ്രാമിന്റെ ഗോള്‍ഡ്
കോയിന്‍ സൗജന്യമായി ലഭിക്കും. 1000 ഡോളറിലധികം സ്വര്‍ണ്ണാഭരണങ്ങളും മറ്റ് ആഭരണങ്ങളും വാങ്ങുന്നവര്‍ക്ക് ക്വാര്‍ട്ടര്‍ ഗ്രാം ഡോള്‍ഡ് കോയിന്‍ സൗജന്യമായി ലഭിക്കും.

ലോകത്തുടനീളം 11 രാജ്യങ്ങളിലായി 120 ലധികം ഷോറും ശൃംഖലകളാണ് ജോയ് ആലുക്കാസ് ജുവലറിക്കുളളത്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ്ണാഭരണ റീട്ടെയ്ല്‍ ശൃംഖലയായ ജോയ് ആലുക്കാസ് വിവിധ ബിസിനസുകള്‍ കൈകാര്യം ചെയ്യുന്ന മള്‍ട്ടി ബില്യണ്‍ ഡോളര്‍ വരുമാനമുള്ള ആഗോള കമ്പനിയുടെ ഭാഗമാണ്. സ്വര്‍ണ്ണാഭരണങ്ങള്‍, മണി എക്‌സ്‌ചേഞ്ച്, ഫാഷന്‍ ആന്‍ഡ് സില്‍ക്‌സ്, ലക്ഷ്വറി എയര്‍ ചാര്‍ട്ടര്‍, മാളുകള്‍, റിയല്‍റ്റി മേഖലകളായി വ്യാപിച്ചുകിടക്കുകയാണ് ജോയ് ആലുക്കാസ് ഗ്രൂപ്പ്. അമേരിക്ക, യുകെ, സിംഗപ്പൂര്‍, യുഎഇ, മലേഷ്യ, സൗദി അറേബ്യ, ബഹ്‌റിന്‍, കുവൈത്ത്, ഖത്തര്‍, ഒമാന്‍, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ ജോയ്ആലുക്കാസ് ഗ്രൂപ്പിന് ജുവലറി ഷോറൂമുകളുണ്ട്. രണ്ടു രാജ്യങ്ങളില്‍ കൂടി ഉടന്‍ പുതിയ ഷോറൂമുകള്‍ ആരംഭിക്കും. ലോകത്തെമ്പാടും 10 മില്യണ്‍ ഉപഭോക്താക്കളുള്ള ഗ്രൂപ്പിന്റെ ഷോറൂമുകളില്‍ വിവിധ ആഭരണ വിഭാഗങ്ങളിലായി പത്തു ലക്ഷത്തിലധികം ഡിസൈനുകളുടെ ശേഖരമാണുള്ളത്.

Comments

comments

Categories: Branding