ജപ്പാനില്‍ 7.4 തീവ്രതയില്‍ ഭൂചലനം

ജപ്പാനില്‍ 7.4 തീവ്രതയില്‍ ഭൂചലനം

ടോക്യോ: ജപ്പാനില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. പ്രാദേശിക സമയം രാവിലെ ആറിനുണ്ടായ ഭൂമികുലുക്കത്തില്‍ തലസ്ഥാനമായ ടോക്യോയിലെ വന്‍കെട്ടിടങ്ങള്‍ വരെ കുലുങ്ങി. ഭൂചലനത്തെ തുടര്‍ന്ന് ഫുക്കുഷിമ ആണവ നിലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്.

1.4 മീറ്റര്‍ ഉയരത്തില്‍ സുനാമിത്തിരകള്‍ ആണവ നിലയത്തിനടുത്ത് എത്തിയതായാണ് റിപ്പോര്‍ട്ട്. വലിയ നാശനഷ്ടങ്ങളോ ആളപായമോ ഭൂകമ്പത്തിലുണ്ടായിട്ടില്ല.

2011ല്‍ ജപ്പാനിലുണ്ടായ ഭൂചലനത്തില്‍ ഫുക്കുഷിമ ആണവനിലയം തകര്‍ന്നിരുന്നു. ഇന്നലത്തെ ഭൂകമ്പത്തില്‍ ഒരു റിയാക്റ്ററിന്റെ കൂളിംഗ് സിസ്റ്റം കേടുവന്നെങ്കിലും പിന്നീട് നന്നാക്കിയെന്ന് ടോക്ക്യോ ഇലക്ട്രിക് പവര്‍ പ്രതിനിധി പറഞ്ഞു.

ന്യൂക്ലിയര്‍ റിയാക്റ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് നിര്‍ത്തിയാലും കൂളിംഗ് സിസ്റ്റം തടസമില്ലാതെ പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണ്.

Comments

comments

Categories: World

Related Articles