2019 സെപ്റ്റംബര്‍ മുതലുള്ള സ്വിസ് ബാങ്ക് എക്കൗണ്ട് വിവരങ്ങള്‍ ലഭിക്കും:  വിവരങ്ങളുടെ രഹസ്യസ്വഭാവം ഉറപ്പുവരുത്തുമെന്ന് ഇന്ത്യ 

2019 സെപ്റ്റംബര്‍ മുതലുള്ള സ്വിസ് ബാങ്ക് എക്കൗണ്ട് വിവരങ്ങള്‍ ലഭിക്കും:   വിവരങ്ങളുടെ രഹസ്യസ്വഭാവം ഉറപ്പുവരുത്തുമെന്ന് ഇന്ത്യ 

 

ന്യൂഡെല്‍ഹി: വിദേശ രാജ്യങ്ങളില്‍ രഹസ്യമായി സൂക്ഷിക്കുന്ന കള്ളപ്പണം കണ്ടെത്തുന്നതിനുള്ള ഇന്ത്യയുടെ നടപടികളില്‍ നിര്‍ണായക ചുവടുവെപ്പ്. ബാങ്ക് എക്കൗണ്ട് വിവരങ്ങള്‍ പരസ്പരം കൈമാറുന്നതിന് ഇന്ത്യയും സ്വിറ്റ്‌സര്‍ലാന്‍ഡും ധാരണയായി. സ്വിസ് ബാങ്കുകളില്‍ നിക്ഷേപം നടത്തുന്ന ഇന്ത്യക്കാരുടെ എക്കൗണ്ട് വിവരങ്ങള്‍ ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ രാജ്യത്തിനു കൈമാറുന്നതിനു സമ്മതിച്ചുകൊണ്ടുള്ള കരാറിലാണ് സ്വിറ്റ്‌സര്‍ലാന്‍ഡ് ഒപ്പുവച്ചത്. 2019 സെപ്റ്റംബറിനു ശേഷമുള്ള എക്കൗണ്ട് വിവരങ്ങള്‍ മാത്രമായിരിക്കും ഇന്ത്യ-സ്വിസ് ഉടമ്പടി പ്രകാരം ലഭ്യമാകുക.

എക്കൗണ്ട് വിവരങ്ങള്‍ കൈമാറുന്ന ഓട്ടോമാറ്റിക് സംവിധാനത്തിന്റെ ആഗോള നിലവാരവും കരാര്‍ പ്രഖ്യാപിക്കുന്നതിനൊപ്പം സ്വിസ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ കൈമാറ്റം ചെയ്യുന്ന വിവരങ്ങളുടെ രഹസ്യസ്വഭാവം ഉറപ്പുവരുത്തുമെന്ന് ഇന്ത്യയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മില്‍ വിവരങ്ങള്‍ കൈമാറാനുള്ള സംയുക്ത കരാറില്‍ സിബിഡിറ്റി ചെയര്‍മാന്‍ സൂശീല്‍ ചന്ദ്രയും, ഇന്ത്യയിലുള്ള സ്വിസ് എംബസിയുടെ ഡെപ്യൂട്ടി ചീഫ് ഗില്‍സ് റൂഡിറ്റും ചേര്‍ന്നാണ് ഒപ്പുവച്ചത്.
ഈ വര്‍ഷം ജൂണില്‍ പധാനമന്ത്രി നരേന്ദ്രമോദിയും, സ്വിസ് പ്രസിഡന്റ് ജോഹാന്‍ ഷ്‌നൈഡറും തമ്മില്‍ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് ജൂണ്‍ 15ന്, റവന്യൂ സെക്രട്ടറി ഹസ്മുഖ് അധിയയും, സ്വിസ്റ്റ്‌സര്‍ലാന്‍ഡ് സ്റ്റേറ്റ് സെക്രട്ടറി ജാക്വസ് ഡി വാട്ട്‌വില്ലെയുമായി കരാര്‍ സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുകയായിരുന്നു.

Comments

comments

Categories: Slider, Top Stories