നോട്ട് അസാധുവാക്കല്‍ : ഹര്‍ജികള്‍ സ്‌റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീംകോടതി

നോട്ട് അസാധുവാക്കല്‍ : ഹര്‍ജികള്‍ സ്‌റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീംകോടതി

 

ന്യൂഡെല്‍ഹി: നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് വിവിധ കോടതികളില്‍ ഫയല്‍ ചെയ്തിട്ടുള്ള ഹര്‍ജികള്‍ സ്റ്റേ ചെയ്യണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. സഹകരണ ബാങ്കുകളിലെ പ്രതിസന്ധി ഉള്‍പ്പടെ ചൂണ്ടിക്കാട്ടി വിവിധ ഹൈക്കോടതികളില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ള ഹര്‍ജികളുമായി അത് സമര്‍പ്പിച്ചവര്‍ക്ക് മുന്നോട്ടുപോകാമെന്നും കോടതി വ്യക്തമാക്കി. ഈ വിഷയുമായി ബന്ധപ്പെട്ടവര്‍ക്ക് നോട്ടിസ് അയക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട കേസുകളെല്ലാം ഒരേ കോടതിയിലേക്ക് മാറ്റണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യത്തില്‍ ഡിസംബര്‍ രണ്ടിന് സുപ്രീം കോടതി പരിഗണിക്കും. നോട്ട് അസാധുവാക്കല്‍ തീരുമാനത്തില്‍ നേരത്തേ കോടതി സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. പണ ലഭ്യത ഉറപ്പാക്കാനായില്ലെങ്കില്‍ ജനങ്ങള്‍ കലാപത്തിലേക്ക് നീങ്ങുന്നതിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് കോടതി നിരീക്ഷിച്ചത്.

Comments

comments

Categories: Slider, Top Stories