സൈബര്‍ശ്രീയില്‍ പരിശീലനം

സൈബര്‍ശ്രീയില്‍ പരിശീലനം

 

സി-ഡിറ്റിന്റെ സൈബര്‍ശ്രീ സെന്ററില്‍ സെര്‍വര്‍ അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് നെറ്റ്വര്‍ക്കിംഗ്, വിഷ്വല്‍ ഇഫക്ട് ആന്‍ഡ് ത്രീഡി ആനിമേഷന്‍ എന്നീ പരിശീലനങ്ങള്‍ക്ക് ഒഴിവുള്ള സീറ്റിലേക്ക് പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സെര്‍വര്‍ അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് നെറ്റ്വര്‍ക്കിംഗ് പരിശീനത്തിന് ഐടി, ഇലക്ട്രോണിക്സ്, കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രമെന്റേഷന്‍ എന്നിവയില്‍ ബിടെക്/ഡിപ്ലോമ പാസായവര്‍ക്കും മറ്റ് ബിരുദമുളളവര്‍ക്കും പങ്കെടുക്കാം. പ്രതിമാസം 4500 രൂപ സ്‌റ്റൈപ്പന്റായി ലഭിക്കും.

ത്രീഡി ആനിമേഷന്‍ പരിശീലനത്തില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദമുളളവര്‍ക്കും പങ്കെടുക്കാം. ബിഎഫ്എ ഉളളവര്‍ക്ക് മുന്‍ഗണന. പ്രതിമാസം 4000 രൂപ സ്‌റ്റൈപ്പന്റായി ലഭിക്കും. തിരുവനന്തപുരത്ത് നടക്കുന്ന ആറ് മാസത്തെ പരിശീലനത്തിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസം, ജാതി, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി പരിശീലനത്തിന് പങ്കെടുക്കാന്‍ സൈബര്‍ശ്രീ, സി-ഡിറ്റ്, പൂര്‍ണിമ, റ്റി.സി81/2964, ഹോസ്പിറ്റല്‍ റോഡ്, തൈക്കാട് പി.ഒ, തിരുവനന്തപുരം -695014 എന്ന വിലാസത്തില്‍ എത്തിച്ചേരണം. ഫോണ്‍: 0471 2323949 ഇ-മെയില്‍: cybersricdit@gmail.com

Comments

comments

Categories: Branding