സൗജന്യ ഡിജിറ്റല്‍ വാലറ്റ് പരിശീലന പരിപാടിയുമായി ക്ലോണ്‍ ഫ്യുച്ചെറ

സൗജന്യ ഡിജിറ്റല്‍ വാലറ്റ് പരിശീലന പരിപാടിയുമായി ക്ലോണ്‍ ഫ്യുച്ചെറ

 

മുംബൈ: ഓണ്‍സൈറ്റ് ടെക്‌നോളജി പരിശീലന സ്ഥാപനമായ ക്ലോണ്‍ ഫ്യൂച്ചെറ സൗജന്യ ഡിജിറ്റല്‍ വാലറ്റ് പരിശീലന പരിപാടി ആരംഭിച്ചു. മുംബൈയിലെ വീട്ടമ്മമാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കുമായി കഴിഞ്ഞ തിങ്കളാഴ്ച്ചയാരംഭിച്ച പരിപാടി ഡിസംബര്‍ 30 ന് അവസാനിക്കും. ഇന്ത്യയിലെ പണമിടപാടുകള്‍ ഡിജിറ്റല്‍ രീതിയിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ഇലക്ട്രോണിക് പണ വിനിമയത്തിന് പ്രധാന പങ്കുവഹിക്കുന്ന ഡിജിറ്റല്‍ വാലറ്റുകളെ സാധാരണക്കാര്‍ക്ക് പരിചിതമായ സാഹചര്യത്തിലാണ് പുതിയ പരിപാടി ആരംഭിക്കുന്നത്.

ഭൂരിഭാഗം ഡിജിറ്റല്‍ വാലറ്റുകളും ആപ്ലിക്കേഷനുകളും സ്മാര്‍ട്ട്‌ഫോണുകളും വഴിയാണ് സേവനങ്ങള്‍ നല്‍കുന്നത്. പെട്ടെന്ന് കറന്‍സി പിന്‍വലിച്ചത് സര്‍ക്കാരിന്റെ ഡിജിറ്റല്‍വല്‍ക്കരണ പദ്ധതിക്ക് പുതിയ ഉണര്‍വേകിയതായി ക്ലോണ്‍ ഫ്യൂച്ചെറ സ്ഥാപകനും ഡയറക്റ്ററുമായ വിദുഷി ദാഗ അഭിപ്രായപ്പെട്ടു.

Comments

comments

Categories: Branding