സ്റ്റാര്‍ട്ടപ്പ് ആക്‌സിലറേറ്റര്‍ പ്രോഗ്രാമുമായി ബോഷ് ഇന്ത്യ

സ്റ്റാര്‍ട്ടപ്പ് ആക്‌സിലറേറ്റര്‍ പ്രോഗ്രാമുമായി ബോഷ് ഇന്ത്യ

 

ബെംഗളൂരു: പ്രമുഖ ടെക്‌നോളജി ആന്‍ഡ് എന്‍ജിനീയറിംഗ് സേവനദാതാക്കളായ ബോഷ് ഇന്ത്യ ‘ഡിഎന്‍എ- ഡിസ്‌കവര്‍, ന്യൂര്‍ച്ചര്‍ ആന്‍ഡ് അലൈന്‍’ എന്ന പേരില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആക്‌സിലറേറ്റര്‍ പ്രോഗ്രാം ആരംഭിച്ചു. 18 ആഴ്ച ദൈര്‍ഘ്യമുള്ള പരിപാടിയാണിത്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വികസനം, മെന്ററിംഗ് പ്ലാറ്റ്‌ഫോമുകള്‍ എന്നിവ പരിപാടിയില്‍ പ്രദാനം ചെയ്യും. ബോഷിന്റെ പ്രവര്‍ത്തന സാഹചര്യങ്ങള്‍ ഉപയോഗിക്കാനും സ്ഥാപനത്തിന്റെ വിവിധ ബിസിനസ് മേധാവികളായും പുറത്തു നിന്നുള്ള നിക്ഷേപകരായും സംവദിക്കാനും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരം ലഭിക്കും. ആദ്യമായാണ് കമ്പനി പുറത്തുനിന്നുള്ള സ്റ്റാര്‍ട്ടപ്പുകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നത്.

തെരഞ്ഞെടുത്ത സ്റ്റാര്‍ട്ടപ്പുകള്‍ക്ക് എന്‍ജിനിയറിംഗ്, സ്‌കോപ് സ്‌പെസഫിക് ഡൊമൈന്‍, ഉല്‍പ്പന്ന രൂപകല്‍പന, പ്രവര്‍ത്തനം, സാമ്പത്തികമേഖല, നിയമമേഖല തുടങ്ങിയ വിഷയങ്ങളില്‍ ബോഷ് വിദഗ്ധ സംഘത്തിന്റെ വ്യക്തിപരമായ മെന്റര്‍ഷിപ്പും ലഭ്യമാകും. പരിപാടി ബോഷിനെ മൊബിലിറ്റി സൊലൂഷന്‍സിനു പുറമെയുള്ള മേഖലകളിലേക്കുള്ള വൈവിധ്യമാര്‍ന്ന വളര്‍ച്ചയ്ക്ക് സഹായിക്കുമെന്ന് ബോഷ് ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പ് അലൈയന്‍സ് പ്രോഗ്രാം തലവന്‍ മനോഹര്‍ ഇസറാപു അഭിപ്രായപ്പെട്ടു. മൊബിലിറ്റി സൊലൂഷന്‍സ്, സ്മാര്‍ട്ട് മാനുഫാക്ചറിംഗ്, സ്മാര്‍ട്ട് സിറ്റീസ്, മെഡിടെക്, അഗ്രിടെക്, ഊര്‍ജം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകളായി സഹകരിക്കാന്‍ ബോഷ് ഇന്ത്യ തയാറെടുക്കുന്നതായി അദ്ദേഹം അറിയിച്ചു.

Comments

comments

Categories: Entrepreneurship