ബംഗാളില്‍ മുന്‍കൂര്‍ ശമ്പളം അനുവദിച്ചു

ബംഗാളില്‍ മുന്‍കൂര്‍ ശമ്പളം അനുവദിച്ചു

 

ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയ പശ്ചാത്തലത്തില്‍ ഗ്രൂപ്പ് സി, ഡി ജീവനക്കാര്‍ക്ക് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ മുന്‍കൂര്‍ ശമ്പളം അനുവദിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പഞ്ചായത്ത്, മുനിസിപ്പാലിറ്റി, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, പൊതുമേഖല കമ്പനികള്‍, കോര്‍പ്പറേഷനുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പളത്തിന്റെ പകുതി മുന്‍കൂറായി സ്വീകരിക്കുന്നതിന് അനുമതി ലഭിച്ചേക്കും. ഇതനുസരിച്ച് ഡിസംബറിലെ ശമ്പളത്തില്‍ നിന്ന് ചിലര്‍ക്ക് 5,000 രൂപയും മറ്റു ചിലര്‍ക്ക് 2,000 രൂപയും കൈപ്പറ്റാനാകും.

Comments

comments

Categories: Politics

Related Articles