നോട്ട് അസാധുവാക്കല്‍ കള്ളപ്പണം തടയില്ലെന്ന് അര്‍ത്ഥക്രാന്തി പ്രതിഷ്ഠാന്‍ സ്ഥാപകന്‍

നോട്ട് അസാധുവാക്കല്‍  കള്ളപ്പണം തടയില്ലെന്ന് അര്‍ത്ഥക്രാന്തി പ്രതിഷ്ഠാന്‍ സ്ഥാപകന്‍

 

ന്യൂഡെല്‍ഹി: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ചതുകൊണ്ട് കള്ളപ്പണം തടയാനാകില്ലെന്ന് അര്‍ത്ഥക്രാന്തി പ്രതിഷ്ഠാന്‍ സ്ഥാപകന്‍ അനില്‍ ബോകില്‍. ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നോട്ടുകള്‍ പിന്‍വലിക്കുന്നത് സാമ്പത്തിക പരിഷ്‌കരണ നടപടികളുടെ മൂന്നാം ഘട്ടത്തില്‍ മാത്രമേ നടപ്പാക്കാവൂ എന്നാണ് തങ്ങളുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി അപ്രതീക്ഷിതമായി 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനു പിന്നില്‍ അനില്‍ ബോകിലിന്റെ ആശയമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ഇരുവരും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഏതാനും മാസങ്ങള്‍ക്കു മുമ്പും അനില്‍ ബോകില്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ചയുടെ ഫലമായാണ് നോട്ട് അസാധുവാക്കല്‍ നടപടി ഉണ്ടായതെന്നായിരുന്നു നിരവധി മാധ്യമങ്ങള്‍ വിലയിരുത്തിയത്. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിക്കുന്നതിനോടൊപ്പം പേഴ്‌സണല്‍ ഇന്‍കം ടാക്‌സ്, സെന്‍ട്രല്‍ എക്‌സൈസ്, സര്‍വീസ് ടാക്‌സ് എന്നിവ നിര്‍ത്തലാക്കണമെന്നും പകരം 500 രൂപ നോട്ടുകള്‍ സമ്പദ് വ്യവസ്ഥയില്‍ ഇറക്കണമെന്നുമാണ് അര്‍ത്ഥക്രാന്തി പ്രതിഷ്ഠാന്റെ നിലപാട്.

Comments

comments

Categories: Slider, Top Stories