വിഎച്ച്എസ്ഇയ്ക്ക് എന്‍എസ്എസ് ദേശീയ അവാര്‍ഡ് രാഷ്ട്രപതി സമ്മാനിച്ചു

വിഎച്ച്എസ്ഇയ്ക്ക് എന്‍എസ്എസ് ദേശീയ അവാര്‍ഡ് രാഷ്ട്രപതി സമ്മാനിച്ചു

രാജ്യത്തെ 2016ലെ ഏറ്റവും മികച്ച ഡയറക്ടറേറ്റിനുളള ഇന്ദിരാ ഗാന്ധി എന്‍എസ്എസ് ദേശീയ അവാര്‍ഡ് വിഎച്ച്എസ് ഇ ഡയറക്ടര്‍ കെ പി നൗഫല്‍, മികച്ച പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട ഇ ഫാസില്‍ എന്നിവര്‍ ചേര്‍ന്ന് രാഷ്ട്രഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതിയില്‍ നിന്നും പുരസ്‌കാരം സ്വീകരിച്ചു. അബ്ദുള്‍ കലാമിന്റെ സ്മരണയ്ക്കായി 1000 അഗ്‌നിച്ചിറകുകള്‍ എന്ന പേരില്‍ രാമേശ്വരം മുതല്‍ രാഷ്ട്രപതി ഭവന്‍ വരെ നടത്തിയ ഗാര്‍ഹിക ഗ്രന്ഥശാല നിര്‍മാണ കാംപയിനിലൂടെ വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ പുതിയതായി സ്ഥാപിച്ച 1267 ഗസ്ഥശാലകളാണ് വിഎച്ച്എസ്ഇ-എന്‍എസ്എസിനെ ഈ സുവര്‍ണ നേട്ടത്തിന് അര്‍ഹത നേടികൊടുത്തത്.

ഗ്രസ്ഥശാലാ നിര്‍മാണം കൂടാതെ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് പാര്‍പ്പിടം നിര്‍മിച്ചു നല്‍കുന്ന സഹപാഠിക്കൊരു വീട്, സ്വച്ഛ് ഭാരത് പദ്ധതിയിലൂടെ ശൗചാലയങ്ങള്‍, തണല്‍ മരം വച്ചു പിടിപ്പിക്കല്‍, ജൈവകൃഷി, രക്തദാന-മെഡിക്കല്‍ കാംപുകള്‍ തുടങ്ങി വിഎച്ച്എസ്ഇ-എന്‍എസ്എസ് നടത്തിയ മികവുറ്റ സാമൂഹ്യ പ്രവര്‍ത്തനങ്ങളുമാണ് അവാര്‍ഡിന് അര്‍ഹത നേടിക്കൊടുത്തത്.

Comments

comments

Categories: Branding