ദുബായില്‍ വനിതകളുടെ മണി എക്‌സ്‌ചേഞ്ച് ശാഖയുമായി യുഎഇ എക്‌സ്‌ചേഞ്ച്

ദുബായില്‍ വനിതകളുടെ മണി എക്‌സ്‌ചേഞ്ച് ശാഖയുമായി യുഎഇ എക്‌സ്‌ചേഞ്ച്

ദുബായ്: യുഎഇ എക്‌സ്‌ചേഞ്ച് ദുബായില്‍ പൂര്‍ണമായും വനിതകള്‍ ജോലി ചെയ്യുന്നതും നിയന്ത്രിക്കുന്നതുമായ ആദ്യത്തെ മണി എക്‌സ്‌ചേഞ്ച് ശാഖ ആരംഭിച്ചു.ദുബായ് യുഎഇ എക്‌സ്‌ചേഞ്ച് ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ പ്രമോദ് മങ്ങാടും മുതിര്‍ന്ന ജീവനക്കാരി എലിസബത്ത് കോശിയും ചേര്‍ന്നു പുതിയ സംരംഭത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന ലിംഗസമത്വ ആശയത്തെ പിന്‍താങ്ങും വിധമാണ് പുതിയ ശാഖ ആരംഭിച്ചിരിക്കുന്നത്. സമൂഹത്തിന്റെ എല്ലാ മേഖലകളിലും വനിതകള്‍ ക്രിയാത്മക പങ്കു വഹിക്കുന്ന സാഹചര്യത്തില്‍ വനിതകള്‍ മാത്രം നിയന്ത്രിക്കുന്ന ശാഖ അവരുടെ നേതൃപാടവം വളര്‍ത്താന്‍ കൂടിയുള്ള നീക്കമാണെന്ന് പ്രമോദ് മങ്ങാട് പറഞ്ഞു.

വനിതാ ശാഖയില്‍ എല്ലാ ജോലികള്‍ക്കും സ്ത്രീകളെ മാത്രമാണ് നിയോഗിച്ചിട്ടുള്ളതെങ്കിലും പുരുഷ ഉപയോക്താക്കള്‍ക്കും പ്രവേശനമുണ്ടാകുമെന്ന് യുഎഇ എക്‌സ്‌ചേഞ്ച് കണ്‍ട്രി ഹെഡ് അബ്ദുല്‍ കരീം അല്‍ ഖായിദ് പറഞ്ഞു. സിമാന സാന്താന്‍ ബ്രാഞ്ച് ഹെഡ് ആയ ശാഖയില്‍ യുഎഇ എക്‌സ്‌ചേഞ്ചിന്റെ സാധാരണ സേവനങ്ങളെല്ലാം ലഭ്യമാകും. യുഎഇ എക്‌സ്‌ചേഞ്ചിന്റെ മറ്റൊരു ശാഖ ദുബായ് ഔട്ട്ലെറ്റ് വില്ലേജിലും ഉദ്ഘാടനം ചെയ്തു. ഇതോടെ യുഎഇയില്‍ യുഎഇഎക്‌സ്‌ചേഞ്ചിന് 148 ശാഖകളായി.

Comments

comments

Categories: Branding