യുഎസ് ബാങ്കുകള്‍ ഇന്ത്യന്‍ രൂപ മാറ്റി നല്‍കുന്നില്ല

യുഎസ് ബാങ്കുകള്‍ ഇന്ത്യന്‍ രൂപ മാറ്റി നല്‍കുന്നില്ല

ന്യൂയോര്‍ക്ക്: 500 രൂപ, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള പ്രഖ്യാപനത്തിനു ശേഷം യുഎസിലെ ബാങ്കുകളും മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളും ഇന്ത്യന്‍ രൂപ മറ്റു കറന്‍സികളിലേക്ക് മാറ്റി നല്‍കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്. യുഎസിലെ ഇന്ത്യന്‍ വ്യവസായികളാണ് ഇതിന്റെ ബുദ്ധിമുട്ട് ഏറെ അനുഭവിക്കുന്നത്. ജെപി മോര്‍ഹന്‍, സിറ്റി ഗ്രൂപ്പ് ഇന്‍ക് തുടങ്ങിയ വന്‍കിട ബാങ്കുകള്‍ ഉള്‍പ്പടെയുള്ളവര്‍ വിവിധ വ്യാപാരികളുമായി ചര്‍ച്ച നടത്തി ഇന്ത്യന്‍ രൂപ ഉപഭോക്താക്കള്‍ ലഭ്യമാക്കാന്‍ ശ്രമം നടത്തിയിരുന്നുവെന്നും ഇത് വിജയം കണ്ടില്ലെന്നുമാണ് ബാങ്കിംഗ് മേഖലയിലുള്ളവര്‍ നല്‍കുന്ന വിവരം.

നിലവിലെ സാഹചര്യത്തില്‍ ഇന്ത്യന്‍ രൂപ മറ്റ് കറന്‍സികളിലേക്ക് മാറ്റിനല്‍കാനാകില്ലെന്ന് വെല്‍സ് ഫാര്‍ഗോ& കോര്‍പ്പറേഷന്‍ വ്യക്തമാക്കുന്നു. തങ്ങളുടെ ഉപഭോക്താക്കളെ ഈ പരിഷ്‌കാരം ഏറെ ബുദ്ധിമുട്ടിലാക്കിയതായി ഗ്രേറ്റ് ഇന്ത്യന്‍ ട്രാവല്‍ കമ്പനിയുടെ ന്യൂയോര്‍ക്ക് ഓഫിസിലെ മേധാവി നന്ദിത ചന്ദ്ര വ്യക്തമാക്കുന്നു. ക്രെഡിറ്റ് കാര്‍ഡ് പരിചിതമായൊരു വ്യവസ്ഥിതിയല്ല ഭൂരിഭാഗം പേര്‍ക്കും ഉള്ളതെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

Comments

comments

Categories: Banking