ടാറ്റാ സണ്‍സ് ഇന്‍കുബേറ്റര്‍ സ്ഥാപിക്കാനൊരുങ്ങുന്നു

ടാറ്റാ സണ്‍സ് ഇന്‍കുബേറ്റര്‍ സ്ഥാപിക്കാനൊരുങ്ങുന്നു

 

പൂനെ: ടാറ്റാ സണ്‍സ് ഇന്‍കുബേറ്റര്‍ സ്ഥാപിക്കാന്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. പൂനെയിലോ ഐടി നഗരമായ ബെംഗളൂരുവിലോ ഇന്‍കുബേറ്റര്‍ സ്ഥാപിക്കാനാണ് ടാറ്റയുടെ പദ്ധതി. ഇത് സംബന്ധിച്ചുള്ള ചര്‍ച്ചയിലും കരട് രൂപരേഖ തയാറാക്കുന്നതിലുമാണ് ടാറ്റയെന്നാണ് സൂചന. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കാനാണ് ഗ്രൂപ്പിന്റെ ശ്രമമെന്ന് ടാറ്റ ടണ്‍സ് ടെക്‌നോളജി ഓഫീസര്‍ ഗോപിചന്ദ് കത്രഗഡ പറഞ്ഞു. ഇന്‍കുബേറ്റ് ചെയ്യപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായം നല്‍കും. മാത്രവുമല്ല പൂനെ കണക്ട് പോലുള്ള പരിപാടികളില്‍ തിളങ്ങുന്ന മികച്ച സ്റ്റാര്‍ട്ടപ്പുകളെ ഇന്‍കുബേറ്റ് ചെയ്യാനും ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

രണ്ട് വര്‍ഷം മുമ്പ് ജിഇയില്‍ നിന്നുമാണ് കത്രഗഡ ടാറ്റ ഗ്രൂപ്പില്‍ ചേരുന്നത്. മറ്റുള്ള കമ്പനികളുമായി സഹകരണത്തിനുള്ള വഴിയൊരുക്കാന്‍ കത്രഗഡയ്ക്ക് നിര്‍ദേശമുണ്ട്. ഈയടുത്താണ് ടാറ്റാ സണ്‍സ് ടാറ്റ ക്ലിക്ക് എന്ന പേരില്‍ ഒരു ഇ-കൊമേഴ്‌സ് സംരംഭം അവതരിപ്പിച്ചിച്ചത്.

ഡാറ്റ അനലിറ്റിക്‌സിലും ഡിജിറ്റല്‍ ഹെല്‍ത്ത് സ്‌പേസിലും സംരംഭങ്ങള്‍ ആരംഭിക്കാനുള്ള പദ്ധതിയുണ്ട്. ഗ്രൂപ്പ് ടെക്‌നോളജി ആന്‍ഡ് ഇന്നൊവേഷന്‍ ഓഫീസ്(ജിടിഐഒ) ഈ പദ്ധതികള്‍ക്കുവേണ്ടി നിരവധി സ്റ്റാര്‍ട്ടപ്പുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ടാറ്റയുടെ തന്നെ മറ്റ് കമ്പനികളുമായും ജിടിഐഒ പ്രവര്‍ത്തിക്കുന്നുണ്ട്. കാര്‍ഷികവിളകള്‍ക്ക് കീടനാശിനി തളിക്കാനുള്ള ഡ്രോണ്‍ ഉപയോഗിച്ചുള്ള സംവിധാനം നിര്‍മിക്കാനുള്ള ശ്രമമാണ് അതിലൊന്ന്. എഡോള്‍ സിസ്റ്റംസ് എന്ന സ്റ്റാര്‍ട്ടപ്പുമായാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തങ്ങള്‍ നടത്തുന്നതെന്ന് കത്രഗഡ പറഞ്ഞു.

കീടനാശിനി തളിക്കാനുള്ള സംവിധാനമൊരുക്കുന്നത് റാലിസ് എന്ന സ്റ്റാര്‍ട്ടപ്പാണ്. ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍ ചെയ്യുന്നത് ടാറ്റ എല്‍ക്‌സിയാണെന്നും അദ്ദേഹം പറഞ്ഞു. ടാറ്റ സ്റ്റീല്‍ കമ്പനിയില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറി തൊഴിലാളികളുടെ സുരക്ഷയ്ക്കു വേണ്ടി മറ്റൊരു ഉല്‍പ്പന്നം പരീക്ഷിക്കാനുള്ള തയാറെടുപ്പിലാണ് കമ്പനിയെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ ക്രെയ്ന്‍ വര്‍ക്കേഴ്‌സിന് ഉല്‍പ്പന്നം പരീക്ഷണാടിസ്ഥാ്‌നത്തില്‍ നല്‍കിയിട്ടുണ്ട്. ഈ ഉല്‍പ്പന്ന നിര്‍മാണം സ്റ്റാര്‍ട്ടപ്പുകളുടെ സഹായത്തോടെയാണ് ചെയ്യുന്നതെന്നും ഗോപിചന്ദ് കത്രഗഡ പറയുന്നു.

Comments

comments

Categories: Entrepreneurship